നാസര്‍ നാരങ്ങാടന്‍

പ്രവാസത്തിന് പരിസമാപ്തി കുറിച്ച് നാസറും മടങ്ങുന്നു

ഫുജൈറ: 23 വർഷത്തെ പ്രവാസത്തിന് പരിസമാപ്തി കുറിച്ച് മലപ്പുറം കാടാമ്പുഴ മരവട്ടം സ്വദേശി നാസര്‍ നാരങ്ങാടന്‍ നാട്ടിലേക്ക് മടങ്ങുന്നു. രണ്ടു പതിറ്റാണ്ടിലധികമായി ഫുജൈറ ദീവാനില്‍ ഓഫിസ് ബോയ്‌ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഇനിയുള്ള കാലം നാട്ടില്‍ എന്തെങ്കിലും ജോലിയോ കച്ചവടമോ ചെയ്ത് കുടുംബത്തോടൊപ്പം കഴിയാൻ ലക്ഷ്യമിട്ട്​ സ്വന്തം ഇഷ്​ടപ്രകാരം ജോലിയില്‍നിന്ന് രാജിവെച്ചാണ് പ്രവാസത്തോട്‌ വിട പറയുന്നത്.

1997ല്‍ ആണ് ഫുജൈറ ദീവാനില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നു മുതല്‍ ഇതുവരെ ഇതേ സ്ഥാപനത്തില്‍ തന്നെ. ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മുസ്തഫ, അഷ്‌റഫ്‌ (ഫുജൈറ പാലസ്), മുജീബ് (ഫുജൈറ ട്രാഫിക് ഡിപ്പാര്‍ട്മെൻറ്), അലി എന്നിവര്‍ സഹോദരന്മാര്‍ ആണ്.

കൂടെ ജോലി ചെയ്തിരുന്ന സ്വദേശികളെയും വിദേശികളെയും കുറിച്ച് നല്ലതു മാത്രമേ നാസറിന് പറയാനുള്ളൂ. അവര്‍ നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി പറഞ്ഞുകൊണ്ട് അടുത്ത ആഴ്ച നാസർ ഫുജൈറയോടും പ്രവാസമണ്ണിനോടും യാത്ര പറയും. ഭാര്യ: സുബൈദ. മക്കൾ: ഫര്‍സാന, ഫാരിസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.