അജ്മാൻ: തുഷാർ വെള്ളാപ്പള്ളി ചെയ്ത കൊടും വഞ്ചന മൂലം ജയിൽ വാസം ഉൾപ്പെടെ നിരവധി പ്ര തിസന്ധികളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് വണ്ടിചെക്കു കേസിലെ പരാതിക്കാരൻ തൃശ ൂർ പുതിയകാവിൽ നാസിൽ അബ്ദുല്ല. ചെക്ക് മോഷ്ടിച്ചതാണ് എന്ന തുഷാറിെൻറ വാദം ക ള്ളമാണ്. ചെക്കു മാത്രമല്ല, ഇതു സംബന്ധിച്ച വ്യക്തമായ കോൺട്രാക്ടുമുണ്ട്. അതിൽ ചെക ്ക് നമ്പർ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
പത്തു വർഷം മുൻപ് തുഷാറിെൻറ ബോയിങ് കോൺട്രാക്ടിങ് കമ്പനിയുടെ ഉപകരാർ ജോലികൾ തെൻറ സ്ഥാപനമായ ഹാർമണിയസ് ഏറ്റെടുത്ത് നടത്തിയിരുന്നു. ജോലിക്കായി സാധനം വാങ്ങിയ വകയിൽ പല സ്ഥാപനങ്ങൾക്കും സ്വന്തം ചെക്ക് നൽകിയിരുന്നു. എന്നാൽ തുഷാറിെൻറ കമ്പനി പണം നൽകാതെ വന്നതോടെ ചെക്ക് മടങ്ങി ആറു മാസത്തോളമാണ് തനിക്ക് ജയിലിൽ കഴിേയണ്ടി വന്നത്. രണ്ടു വർഷത്തിലേറെയെടുത്തു നിയമനടപടികൾ തീർപ്പാക്കാൻ. വഞ്ചിക്കപ്പെട്ട തന്നെ സഹായിക്കാനോ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കുവാനോ അന്നൊന്നും സർക്കാറോ സംഘടനകളോ പ്രമുഖ വ്യക്തികളോ മുന്നോട്ടുവന്നിരുന്നില്ലെന്നും നാസിൽ ചൂണ്ടിക്കാട്ടി. ഏതു വലിയ വലകളും പൊട്ടിക്കാൻ കെൽപ്പുള്ള വലിയ മീനുകൾക്ക് പല ഭാഗത്തു നിന്നും പിന്തുണ ലഭിച്ചേക്കും.
ജയിൽ വാസത്തിനു ശേഷം ഒത്തു തീർപ്പിന് തുഷാറിെൻറ കമ്പനി മുന്നോട്ടു വന്നിരുന്നു. നൽകാനുള്ള തുകയുടെ 10 ശതമാനം നൽകാമെന്നായിരുന്നു വ്യവസ്ഥ. അഞ്ചു ശതമാനം പണവും അഞ്ചു ശതമാനം കാഷ് ചെക്കുമാണ് നൽകിയത്. എന്നാൽ ആ ചെക്കും പണമില്ലാതെ മടങ്ങി. തുഷാറിെൻറ കമ്പനിയിൽ നിന്ന് പണം ലഭിക്കാത്ത നിരവധി കമ്പനികൾ വേറെയുമുണ്ട്. അവരിൽ പലരും വമ്പൻമാർക്കെതിരെ കേസുമായി മുന്നോട്ടുപോവാൻ ധൈര്യമില്ലാത്തതു കൊണ്ട് നഷ്ടം സഹിച്ച് ജീവിക്കുകയാണ്. ഒത്തുതീർപ്പിന് താൻ ഇനിയും തയ്യാറാണ്. നിയമ നടപടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടുകാർ സംരക്ഷണ സമിതിയുണ്ടാക്കി
കൊടുങ്ങല്ലൂർ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് േകസിൽ പരാതിക്കാരനായ മതിലകം പുതിയകാവിലെ നാസിൽ അബ്ദുല്ലയുടെ മാതാപിതാക്കൾക്ക് തുണയേകാൻ നാട്ടുകാർ സംരക്ഷണ സമിതിയുണ്ടാക്കി. പക്ഷാഘാതം ബാധിച്ച് വീട്ടിൽ കഴിയുന്ന പിതാവ് അബ്ദുല്ലയും വാർധക്യസഹജമായ അവശത അനുഭവിക്കുന്ന മാതാവും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാനസിക സംഘർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.