അബൂദബി: യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി അരങ്ങേറുന്ന പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തി സാംസ്കാരിക, ടൂറിസം മന്ത്രാലയം. ഡിസംബർ ഒന്നു മുതൽ മൂന്നുവരെയാണ് വകുപ്പിെൻറ നേതൃത്വത്തിൽ യു.എ.ഇയുടെ സുവർണജൂബിലി ആഘോഷിക്കുന്നത്. യു.എ.ഇയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും വ്യക്തമാക്കുന്ന ആഘോഷങ്ങളും സംഗീത, നൃത്ത പരിപാടികളും കായിക പരിപാടികളും കരിമരുന്ന് പ്രകടനങ്ങളും അടക്കം ഇരുപതിലേറെ പരിപാടികളാണ് നടക്കുകയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കരിമരുന്ന് പ്രകടനം
ഡിസംബർ രണ്ടിന് രാത്രിയിലാണ് അബൂദബിയുടെ ആകാശം കരിമരുന്ന് പ്രകടനം കൊണ്ട് വർണാഭമാക്കുക. അബൂദബി നഗരത്തിനു പുറമേ അൽ ഐൻ, അൽ ദഫ്രയിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും. അൽ മർയ ദ്വീപിൽ ഡിസംബർ രണ്ടിനും മൂന്നിനും കരിമരുന്ന് പ്രകടനമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക. ബവാബത്ത് അൽ ശർഖ് മാളിൽ ഡിസംബർ രണ്ടിന് രാത്രി എട്ടിനും കരിമരുന്ന് പ്രകടനമുണ്ടാവും.
സംഗീതനിശകൾ
26ന് ഖസർ അൽ ഹുസ്നിൽ പ്രസിദ്ധ എമിറാത്തി ഗായകൻ ഐദ അൽ മെൻഹാലിയുടെ ലൈവ് സംഗീത പരിപാടിയുണ്ടാവും. ഇതിനു പുറമെ ഡിസംബർ ഒന്നിന് എമിറേറ്റ് പാലസിൽ ഇറാഖി ഗായകരായ മജീദ് അൽ മൊഹന്ദിസ്, അസീൽ ഹമീം എന്നിവരും ഡിസംബർ രണ്ടിന് എമിറാത്തി ഗായകൻ ഹമദ് അൽ അമീരി അൽ ഹുസ്നിലും ഡിസംബർ മൂന്നിന് എമിറാത്തി ഗായകൻ അഹ് ലം ലൗവ്റെ അബൂദബിയിലും സംഗീതനിശ നടത്തും.
വ്യോമാഭ്യാസം
അബൂദബി സ്പോർട്സ് ഏവിയേഷൻ ക്ലബിെൻറ നേതൃത്വത്തിൽ ഡിസംബർ രണ്ടിന് വ്യോമാഭ്യാസം നടക്കും. 16 സ്കൈ ഡൈവർമാർ യു.എ.ഇ പതാകയുമായി 50 എന്ന അക്കം ആകാശത്ത് തീർക്കും. ഇതിനു പുറമെ ജസീറ ക്ലബ് പ്രാദേശിക പൈലറ്റുമാരെ അണിനിരത്തി 50 വിമാനങ്ങളുമായി അഭ്യാസം നടത്തും. യു.എ.ഇ പതാക വഹിച്ചുള്ള പാരാമോട്ടോർ, പാരാ സെയ്ലിങ് അഭ്യാസങ്ങളും ക്ലബ് നടത്തുന്നുണ്ട്. പ്രകടനം ബിഗ് സ്ക്രീനിൽ കാണുന്നവർക്കായി സ്കൈ ഡൈവിങ്, പാരാസെയ്ലിങ്, ഏവിയേഷൻ സൗജന്യ ടിക്കറ്റുകളും സംഘാടകർ സമ്മാനമായി നൽകും.
ഡിസംബർ രണ്ടിന് കരിമരുന്ന് പ്രകടനത്തിനു പുറമേ ബവാബത്ത് അൽ ശർഖ മാളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെയാണിത്. യു.എ.ഇയുടെ കടന്നുപോയ അരനൂറ്റാണ്ടിെൻറ ചരിത്രങ്ങൾ വിളിച്ചോതുന്ന സിനിമയുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിസംബർ നാലുവരെ രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഇത് സന്ദർശകർക്ക് അനുഭവവേദ്യമാണ്. ഇമാറാത്തി സംവിധായകർ അണിയിച്ചൊരുക്കിയ സിനിമകളുടെ പ്രദർശനങ്ങളും വിവിധ ഇടങ്ങളിലായി അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
അജ്മാൻ: 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ 10 ദിവസം നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. അജ്മാനിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് നടക്കുന്ന പരിപാടിയിൽ 25 മുതൽ ഡിസംബർ അഞ്ചു വരെ അജ്മാൻ ഫെസ്റ്റിവൽ ലാൻഡിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കൂടാതെ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും ഇന്ത്യൻ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള വിവിധ ഗെയിമുകളും ഈ മേളയിലുണ്ട്.
ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും മുന്നൂറോളം കലാകാരന്മാർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. ആഘോഷ പരിപാടികളിൽ അജ്മാനിലെ 26ഓളം സംഘടനകൾ സഹകരിക്കുന്നുണ്ട്. പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ അജ്മാൻ പ്രതിനിധി ഫാദി അൽഹാസിനി, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ പ്രസിഡൻറ് ജാസിം മുഹമ്മദ്, ജോ. സെക്രട്ടറി ചന്ദ്രൻ ബേപ്പു, ട്രഷറർ ഗിരീഷ് കെ.എൻ, മനോജ് മാത്യു (അറബ് ഇന്ത്യ സ്പൈസസ്), റോസിൻ കെ. ജോൺ(ഹാബിറ്റാറ്റ് സ്കൂൾ), ശിഹാസ് ഇഖ്ബാൽ(ലേണേഴ്സ് നോട്ട് ഡോട്ട് കോം), ഡോ. ഈൻഷ ഹുദ റഹ്മാൻ(ഡോക്ടർ ശ്യാം ആയുർവേദ സെൻറർ) എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.