?????? ??.??.??.??. ??????? ??.?.? ????? ???????? ???????????? ?????? ???? ???????? ??? ???? ?? ????? ???????? ??????????

അജ്മാൻ കെ.എം.സി.സിയുടെ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾ സമാപിച്ചു

അജ്മാൻ: യു.എ.ഇ ദേശീയ ദിനാഘോഷത്തി​​െൻറ ഭാഗമായി അജ്മാൻ കെ.എം.സി.സി. നടത്തി വന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം  ശൈഖ് അബ്ദുല്ല ബിൻ സഈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹം ഇത്ര ഗംഭീരമായി യു.എ.ഇ  ദേശിയ ദിനം കൊണ്ടാടുന്നതു കാണുമ്പോൾ ഏറെ സന്തോഷവും സ്​നേഹവും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി
വി.കെ.ഇബ്രാഹിം കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.  പ്രസിഡൻറ്​ സൂപ്പി പാതിരപ്പറ്റ അധ്യക്ഷത വഹിച്ചു. 
സൈഫ് ലൈൻ എം.ഡി. അബൂബക്കർ കുറ്റിക്കോൽ, തൂബ അലൂമിനിയം എം.ഡി. സലിം ജമാലുദ്ദീൻ എന്നിവരെ ആദരിച്ചു.യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റിൽ എന്നിവർ പ്രസംഗിച്ചു. അഷ്റഫ് താമരശ്ശേരി,ശിയാസ്​ അബൂബക്കർ,ബഷീർ ഇരിക്കൂർ,സഅദ് പുറക്കാട്,ഇസ്​മായിൽ എളമഠത്തിൽ, അബ്​ദുറഹിമാൻ,ആർ.വി.അലി മൗലവി തുടങ്ങിയവർ സംബന്ധിച്ചു.ദഫ് മുട്ട് വട്ടപ്പാട്ട് തുടങ്ങിയ കലാപരിപാടികളും എം.എ.ഗഫൂർ നയിച്ച ഗാനമേളയും അരങ്ങേറി. ജനറൽ സെക്രട്ടറി മജീദ് പന്തല്ലൂർ സ്വാഗതവും ശരീഫ് കളനാട് നന്ദിയും പറഞ്ഞു.
Tags:    
News Summary - national day celebration ends-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.