ദുബൈ: 52ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ വിവിധ എമിറേറ്റുകളിൽ നിരവധി തടവുകാർക്ക് മാപ്പുനൽകി ഭരണാധികാരികൾ. അബൂദബി, ദുബൈ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിൽ തടവിൽ കഴിയുന്നവരാണ് മോചിപ്പിക്കപ്പെടുക. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1,018 തടവുകാർക്കും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 1,249 പേർക്കും സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 475 പേർക്കും സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി 143 പേർക്കും സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി 113 പേർക്കും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 113 പേർക്കുമാണ് മോചനത്തിന് വഴി തുറന്നത്. ഭരണാധികാരികളുടെ നടപടി ആഘോഷ വേളയില്‍ കുടുംബങ്ങളില്‍ സന്തോഷം നിറക്കാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ എമിറേറ്റുകളിലെ പൊലീസ് വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.വീഴ്ചകൾ തിരുത്തി മികച്ച സാമൂഹിക ജീവിതത്തിലേക്ക് മടങ്ങാൻ അവസരം നൽകാൻ കൂടിയാണ് മോചനമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.