മനാമ: ഗൾഫ് മാധ്യമം പ്രസിദ്ധീകരിക്കുന്ന ബഹ്റൈൻ ദേശീയദിന പതിപ്പ് ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ബൂഖമ്മാസ് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോളിന് നൽകി പ്രകാശനം ചെയ്തു. 'ബിയോൺഡ് ബൗണ്ടറീസ്' എന്ന പേരിൽ ഇംഗ്ലീഷിലും 'ഹബീബി' എന്ന പേരിൽ മലയാളത്തിലും രണ്ടു പതിപ്പുകളാണ് പുറത്തിറക്കിയത്. സാമൂഹിക, സാംസ്കാരിക, വ്യാപാര രംഗങ്ങളിൽ ബഹ്റൈനിൽ പ്രമുഖ സ്ഥാനം നേടിയ ഇന്ത്യക്കാരും സ്വദേശികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തവണത്തെ ദേശീയദിന പതിപ്പ്.
51ാം ദേശീയദിനം ആഘോഷിക്കുന്ന ബഹ്റൈനോടുള്ള ആദരസൂചകമായി പ്രസിദ്ധീകരിക്കുന്ന പതിപ്പിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പത്തെക്കുറിച്ചുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ മലയാളികളുടെ വ്യാപാരപാരമ്പര്യം അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളും ലേഖനങ്ങളും ദേശീയദിന പതിപ്പിന്റെ പ്രത്യേകതയാണ്. ഇന്ത്യക്കാരുടെ മനസ്സിൽ ഗൃഹാതുരതയോടെ നിലകൊള്ളുന്ന മനാമ സൂഖിന്റെയും ശ്രീകൃഷ്ണ ടെമ്പിളിന്റെയും ചരിത്രം ഇതിൽ വായിക്കാം. പ്രകാശന ചടങ്ങിൽ ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.