അബൂദബി: മാനവിക ഇടപെടലുകളിലൂടെ യു.എ.ഇ ലോകത്തിന് മാതൃക തീര്‍ക്കുകയാണെന്ന് എം.എ. യൂസുഫലി. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ യു.എ.ഇ ഔഖാഫ് ചെയര്മാന് മുഹമ്മദ് മത്വര്‍ സാലിം അല്‍ കഅബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിന്‍ സയ്യിദ് അബ്ദുറഹ്മാന് അല്‍ ഹാശിമി മുഖ്യപ്രഭാഷണം നടത്തി. അബൂദബി ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി, റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയദ്ദീന്‍, ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ഗിറ്റ് മുള്ളര്‍, യു.എ.ഇ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, അബൂദബി സുന്നി സെന്റര്‍ വർക്കിങ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസലാം, ട്രഷറര്‍ എ.വി. ശിഹാബുദ്ദീന്, അഹ്മദ് നസീം ബാഖവി എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു.
ഇസ്ലാമിക് സെന്ററിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ചിങ്ങും സോക്കര്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും യൂസുഫലി നിര്‍വഹിച്ചു. അഷ്റഫ് നജാത്ത്, അബ്ദുല്‍ അസീസ്, സിദ്ദീഖ് എളേറ്റില്‍, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാര്‍മൂല, സലീം നാട്ടിക എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.