അൽഐൻ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ ആരോഗ്യത്തിനായി നാട്ടിൽ നാവേറ് പാട്ട്. നേരേത്ത അൽഐനിൽ ജോലി ചെയ്തിരുന്ന തൃശൂർ മതിലകം സ്വദേശി നൗഷാദ് മാനംകേരിയാണ് അടുത്ത വീട്ടിൽ പാടിക്കൊണ്ടിരുന്ന നാടോടി പാട്ടുകാരിയായ അമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ‘നാവേറ് പാട്ട്’ നടത്തിയത്.
കലാസ്വാദകൻ എന്ന നിലയിൽ പുള്ളോർക്കുടവും നന്ദുണിയുടെ നാദവും എല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന് പ്രവാസ ജീവിതത്തിൽ കേൾക്കാൻ കഴിയാതിരുന്ന പുള്ളുവൻ പാട്ട്, പുള്ളോർകുടവുമായി മുറ്റത്തു വന്ന ആ അമ്മയെക്കൊണ്ട് പാടി കേൾക്കാൻ ആഗ്രഹം തോന്നുകയായിരുന്നു. ആരുടെ പേരിലാണ് പാടേണ്ടത് എന്നവർ ചോദിച്ചപ്പോൾ പെട്ടന്ന് മനസ്സിൽ വന്നത് ഇന്ന് ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇയുടെ ഭരണാധികാരി ശൈഖ് ഖലീഫയുടെ പേര്.
കുടുബത്തോടൊപ്പം 30 വർഷങ്ങൾ സന്തോഷത്തോടെ യു.എ.ഇയിൽ കഴിഞ്ഞതിെൻറ നന്ദിസൂചകം കൂടിയാണ് ഈ നാവേറ് പാട്ട്.
1989ൽ യു.എ.ഇയിൽ എത്തിയ ഇദ്ദേഹം ആദ്യം അൽഐൻ ഒയാസിസ് സ്കൂളിലും തുടർന്ന് യു.എ.ഇ യൂനിവേഴ്സിറ്റിയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ ജൂണിലാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. ഭാര്യ ബോബി നൗഷാദ്. മക്കൾ യു.എ.ഇ യൂനിവേഴ്സിറ്റി വിദ്യാർഥിയായ ആലം സാജ്, മിസ്ഹബ് ഹൈദർ, സാലിഹ് ഹൈദർ, സുഹൈൽ ഹൈദർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.