ദുബൈ: യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ദുബൈ പൊലീസിന്റെയും ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെNational Day. ദുബൈ ഖുസൈസ് പൊലീസ് ആസ്ഥാനത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര മേജർ ജാസിം മിർസ മുഹമ്മദ് അൽ അമീരി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാടിനു പതാക കൈമാറി ഉദ്ഘാടനംചെയ്തു.
ശിങ്കാരിമേളം, കോൽക്കളി, ദഫ്മുട്ട്, പഞ്ചാബി ഡ്രം, കളരിപ്പയറ്റ്, കരാട്ടേ തുടങ്ങി കലാ കായിക പ്രകടനങ്ങളോടെ നടന്ന ഘോഷയാത്ര അൽ തവാർ സെന്റർ പരിസരത്ത് സമാപിച്ചു. തുടർന്ന് ആർ.ജെ ഫസ്ലു, ആർ.ജെ സിന്ധു, ജോർജി ജോൺ, പൊലീസ് ഉദ്യോഗസ്ഥരായ നാസർ അഹമ്മദ്, ആരിഫ് ഉമർ ജമാൽ, ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട്, ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് മപ്പാട്ടുകര, വൈസ് ചെയർമാൻ മുസ്തഫ തുടങ്ങിയവർ ചേർന്ന് 51 കിലോയുള്ള കേക്ക് മുറിച്ചു.
ജോ. സെക്രട്ടറി ബഷീർ സെയ്ദ്, ജോ. ട്രഷറർമാരായ ഫസൽ റഹ്മാൻ, അബ്ദുൽ ഗഫൂർ, ഇ.കെ. ബഷീർ, ഷാഫി ആലക്കോട്, നൗഫൽ മൂസ യാസിർ, സമീൽ അമീറി, അൻസാരി, ആർ.വി.എം മുസ്തഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ റഷീദ് ഡി.എം.എ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.