ഉമ്മുല്‍ഖുവൈന്‍: കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഹ്‌റൂഫ് (32) ഉമ്മുൽഖുവൈൻ ബീച്ച് ഹോട്ടലിന് സമീപം കടലിൽ മുങ്ങി മരിച്ചു. ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് റഫ്സയ്ക്ക് ജീവൻ നഷ്ടമായത്. ഷാര്‍ജ ഇത്തിസാലാത്ത് ജീവനക്കാരൻ മഹ്റൂഫിെൻറ ഭാര്യയാണ്. മൃതദേഹം ഉമ്മുൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ.
അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാൻ വന്നതായിരുന്നു. നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മക്കൾ: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്, പിതാവ് - കോയാദീന്‍ തറമ്മല്‍. മാതാവ് - സഫിയ കുന്നത്ത് കൊടക്കാട്ട്.
ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.