മലപ്പുറം സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ്​ അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പാങ്ങ് മൈലം പാടത്ത് വീട്ടിൽ മുഹമ്മദ് അലി-നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ജൈസൽ (27) ആണ് മരിച്ചത്. അബൂദബി യാസ് ഐലന്‍റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

പുറത്തു പോയി മടങ്ങി വീട്ടിലെത്തിയ ജൈസൽ ഏറെ നേരമായിട്ടും വാഹനത്തിൽ നിന്ന്​ പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുജോലിക്കാർ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്​. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ സ്ഥിരീകരിച്ചത്. മുഹമ്മദ് ഷിബിൽ, ജസ്‌ന എന്നിവർ സഹോദരങ്ങളാണ്.

സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലത്തിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച പാങ് പള്ളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ രാവിലെ 8.30നു ഖബറടക്കും.

Tags:    
News Summary - native of Malappuram died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.