ദുബൈ: തൃശൂർ സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. തൃശൂർ അപ്പോഴം പറമ്പിൽ അബ്ദുൽ ഖാദർ അലിക്കുഞ്ഞിന്‍റെ മകൻ ശാന്തിപുരം വീട്ടിൽ ഹർഷാദ് (37) ആണ് മരിച്ചത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
അസുഖത്തെ തുടർന്ന് ദുബൈയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ അബ്ദുൽ ഖാദർ. ഭാര്യ: സഫിയ. മകൻ: അമർ ദിയാബ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.