ദുബൈ: നവകേരള സദസ്സ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ദുബൈയിൽ മാധ്യമങ്ങളുമായി നടന്ന മുഖാമുഖത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ പാർട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ പ്രചാരണം നടത്തും. തെരഞ്ഞെടുപ്പ് വരുമ്പോൾ നേരിടാൻ മാർഗങ്ങൾ കണ്ടു പിടിക്കും. ഇത് മുമ്പുമുള്ളതാണ്. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പതിനായിരങ്ങൾ വന്നിരുന്നു. ഇത്തരം പരിപാടികൾ വഴി രാഷ്ട്രീയക്കാർ അവരുടെ ഉദ്ദേശ്യങ്ങൾ ജനങ്ങളുടെ മുന്നിൽ വെക്കുന്നു. അതിൽ അഭിപ്രായം പറയാനില്ല -കാന്തപുരം വ്യക്തമാക്കി.
മുസ്ലിം സംവരണം അട്ടിമറിക്കപ്പെടരുതെന്നാണ് നിലപാട്. ഭിന്നശേഷി സംവരണം ഉയർത്തുമ്പോൾ മുസ്ലിം സംവരണം കുറയുന്നുവെന്ന വിഷയം പഠിച്ചു സർക്കാരിറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാന്തപുരം വിശദീകരിച്ചു.
സുന്നി ഐക്യം മാത്രമേ ഐക്യപാതയുള്ളൂ എന്നും, രാഷ്ട്രീയ ഐക്യം ഉചിതമല്ല എന്നും കാന്തപുരം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.