ദുബൈ: വിജയത്തിെൻറയും ഐശ്വര്യത്തിെൻറയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പ്രവാസലോകവും നവരാത്രി ആഘോഷ പരിപാടികളില്‍ സജീവമായി. വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് യു.എ.ഇ യിലെ വിവിധ എമിരേറ്റുകളില്‍ നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളിലെ അവസാന ദിനങ്ങളായ മഹാനവമി , വിജയ ദശമി ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ഗള്‍ഫ് രാജ്യത്തും പൂര്‍ത്തിയായി . പ്രധാന പൂജ ദിനങ്ങള്‍ വെള്ളി ,ശനി അവധി ദിവസങ്ങളില്‍ ഒത്തു വന്നത് കൂടുതൽ സൗകര്യവുമായി.
മഹാനവമിയോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ ബര്‍ദുബൈ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. വൈകീട്ടോടെ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട് . കാലത്തും വൈകീട്ടും പ്രത്യേക പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത് . ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കടകളില്‍ ബൊമ്മക്കൊലുകളും പൂവുകളും മധുര പലഹാരങ്ങളും നിരന്നിട്ടുണ്ട് . ബൊമ്മകള്‍ കൂടുതലും കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിയവയാണ്. ബര്‍ദുബൈ ക്ഷേത്ര ഭാഗത്തേക്കുള്ള ബസ്സുകളിലും മെട്രോ സ്റ്റേഷനിലും പതിവിലധികം തിരക്കുണ്ടായി.
വെള്ളിയാഴ്ച്ച കാലത്ത് മുതല്‍ ആരംഭിക്കുന്ന മഹാനവമി പൂജക്ക് നല്ല തിരക്ക് പ്രതീക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. മറ്റു എമിറേറ്റുകളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് ആരാധനക്ക് എത്തുമെന്നത് കൊണ്ടുതന്നെ പതിനായിരത്തിലധികം ഭക്തരെയാണ് വെള്ളിയാഴ്ച്ച പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൂജവെപ്പിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ശനിയാഴ്ച്ച വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കും വിപുലമായി ഒരുക്കങ്ങളാണ് ഇവിടെ . 250 ല്‍ പരം കുട്ടികള്‍ എഴുത്തിനിരുത്തനായി പേര് നൽകിയിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഇന്‍ചാര്‍ജ് പ്രകാശ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഒരാഴ്ചയായി ഷാര്‍ജ എക്സ്പോ സെൻററില്‍ നടന്നു വരുന്ന നവരാത്രി പരിപാടികള്‍ക്ക് ദിവസവും നൂറു കണക്കിന് ഭക്തരാണ് എത്തുന്നത്. എല്ലാ ദിവസവും വൈകീട്ട് മുതല്‍ വിവിധ പൂജകളും സാംസ്കാരിക പരിപാടികളും നടന്നു വരുന്നുണ്ട്. ഒമ്പത് നവരാത്രി ദിനങ്ങളിലെ അനുസ്മരിച്ചാണ് ഓരോ ദിവസത്തെയും ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇന്ന് കാലത്ത് 9 മുതല്‍ ഇവിടെ ഗുരുപൂജയോടെ ചടങ്ങുകള്‍ തുടങ്ങും .ഷാര്‍ജ അല്‍ റയാന്‍ ഹോട്ടലില്‍ നടന്നുവരുന്ന ആറാമത് ഷാര്‍ജ നവരാത്രി മണ്ഡപം സംഗീതോത്സവത്തില്‍ കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 142 പേര്‍ പാടി. 118 ഗായകരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തത്. അരങ്ങേറ്റം നടത്തിയവരെക്കൂടാതെ സംഗീത പ്രതിഭ, വിദ്വാന്‍-വിദുഷി വിഭാഗത്തിലുള്ളവരും മണ്ഡപത്തില്‍ പാടി. ഏകാതയാണ് സംഘാടകർ. സമാപനദിവസമായ വെള്ളിയാഴ്ച കുമാര കേരളവര്‍മയുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം രാവിലെമുതല്‍ നടക്കും. ശനിയാഴ്ച രാവിലെ 5:30 മണി മുതൽ 10:30 മണി വരെ വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.