ദുബൈ: ടോേക്യാ ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ സുവർണനേട്ടം അഭിമാനകരമാണെന്ന് കേരള അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ കോർ കമ്മിറ്റി അംഗവുമായ ഡോ. അൻവർ അമീൻ ചേലാട്ട് പറഞ്ഞു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമാണിത്. ചരിത്രനേട്ടം ഇന്ത്യയിലെ അത്ലറ്റിക്സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ ഉപകരിക്കും. അത്ലറ്റിക്സിൽ ഇന്ത്യക്ക് ഉയരങ്ങൾ എത്തിപ്പിടിക്കാനാകുന്ന മികച്ച കാൽവെപ്പ് നടത്താൻ ഈ വിജയം സഹായിക്കും.
വളർന്നുവരുന്ന അത്ലറ്റുകൾക്ക് പുത്തനുണർവ് പകരും. വിവിധ സംസ്ഥാനങ്ങളിലെ അത്ലറ്റിക്സ് അസോസിയേഷനുകൾക്ക് പ്രത്യേക പ്രവർത്തനപദ്ധതി തയാറാക്കുന്നതിൽ ഈ വിജയം പ്രചോദനമാകും.
പി.ടി. ഉഷ ലോസ് ആഞ്ജലസിൽ നടത്തിയ പ്രകടനത്തോടെ തന്നെ നമ്മുടെ അത്ലറ്റിക്സിൽ ശക്തമായ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിരുന്നു.
പക്ഷേ, അതിന് കഴിഞ്ഞിട്ടില്ല. ഈ വിജയം അത്തരത്തിലുള്ള പ്രവർത്തനത്തിന് പദ്ധതികൾ രൂപവത്കരിക്കുന്നന് നിർണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.