ദുബൈ: ഗള്‍ഫ് രാജ്യങ്ങളിൽ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പിൻവലിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ കമ്മിറ്റി ആവശ്യപ്പെട്ടു. യു.എ.ഇയിൽ നാലും മറ്റു ജി.സി.സി രാജ്യങ്ങളിൽ ഓരോന്ന് വീതവും ഉണ്ടായിരുന്ന പരീക്ഷ കേന്ദ്രങ്ങളാണ് ഈ വർഷം നിർത്തിയത്. യു.എ.ഇയിൽ മാത്രം വിവിധ സെന്ററുകളിലായി 1687 പേരാണ് കഴിഞ്ഞവർഷം ‘നീറ്റ്’ എഴുതിയത്. തുടർച്ചയായി കേന്ദ്രസർക്കാർ പ്രവാസി സമൂഹത്തോട് കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഉദാഹരണമാണിത്.
രക്ഷിതാവിന്റേത് ഉൾപ്പെടെ പരീക്ഷാർഥിയുടെ യാത്രചെലവും മറ്റ് പ്രശ്നങ്ങളും ഇവർ അഭിമുഖീകരിക്കുന്നുണ്ട്. ഇതിനെതിരെ പ്രവാസി സാമൂഹിക സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.