ദുബൈ: പ്രമുഖ കോച്ചിങ് സേവന കൺസൾട്ടൻസിയായ ലിങ്ക് ഇന്ത്യ എജുക്കേഷനൽ സർവിസസ് പുതിയ യു.ജി, പി.ജി നീറ്റ് പ്രവേശന പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.ആർ.ഐ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്, എം.ഡി, എം.എസ് പ്രവേശനം ലഭിക്കാൻ സഹായിക്കുമെന്ന് ലിങ്ക് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിജു മുഹമ്മദ് പറഞ്ഞു. 60 ദിവസത്തെ പരിശീലനത്തിൽ വിദ്യാർഥികൾക്കായുള്ള അറിവ് പരീക്ഷയും മോക് ടെസ്റ്റും നടത്തും. 21 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനം വഴി സുരക്ഷിതമായി മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടാൻ കഴിയും.
ലിങ്ക് ഇന്ത്യയുടെ മുഴുസമയ നീറ്റ് പി.ജി പരിശീലന കേന്ദ്രം തിരുവനന്തപുരത്ത് 32 ഏക്കർ വരുന്ന അത്യാധുനിക കാമ്പസിൽ പ്രവർത്തിക്കുന്നു. യോഗ്യത നേടിയ വിദ്യാർഥികൾക്ക് എൻ.ആർ.ഐ േക്വാട്ടയിൽ പ്രവേശനം ലഭിക്കാൻ മാർഗനിർദേശങ്ങളും സഹായവും നൽകുന്നുണ്ട്. ഡീംഡ് യൂനിവേഴ്സിറ്റി, സെൻട്രൽ യൂനിവേഴ്സിറ്റി, ഇ.സി.ഐ.സി കോളജ് എന്നിവയുടെ പ്രവേശന രജിസ്ട്രേഷൻ നടപടിക്രമങ്ങൾ നടക്കുന്നുണ്ട്. ലിങ്ക് ഇന്ത്യയുടെ സഹോദര സ്ഥാപനമായ കരിയർ ലിങ്ക് അക്കാദമിയിൽ നാല് മാസത്തെ നീറ്റ് യു.ജി റിപ്പീറ്റേഴ്സ് പ്രോഗ്രാമും നടക്കുന്നു.
ഓൺലൈനായും പ്രോഗ്രാമുകളിൽ പങ്കാളികളാകാം. വിവരങ്ങൾക്ക് ലിങ്ക് ഇന്ത്യ ജി.സി.സി റസിഡൻഷ്യൽ ഇൻചാർജ് ജാഫർ അബ്ദുൽ ജബ്ബാറുമായി (ഫോൺ: +971 58813 5882, ഇ-മെയിൽ: linkindiagcc@gmail.com) ബന്ധപ്പെടണം. ഇന്ത്യയിലെ നമ്പർ +91 9846156696. www.linkindiaedu.com എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.