നീറ്റ്​: യു.എ.ഇയിലെ പരീക്ഷ കേന്ദ്രം ഊദ്​ മേത്ത ഇന്ത്യൻ സ്​കൂൾ

ദുബൈ: ഊദ്​ മേത്ത ഇന്ത്യൻ ഹൈസ്​കൂളായിരിക്കും നീറ്റ്​ പരീക്ഷ കേന്ദ്രമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. സെപ്​റ്റംബർ 12ന്​ ഉച്ച​ 12.30 മുതൽ 3.30വരെയാണ്​ പരീക്ഷ.

ഉൗദ്​ മേത്ത സെൻറ്​ മേരീസ്​ പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ്​ നമ്പർ 4, 5, 6 എന്നിവ വഴിയായിരിക്കും വിദ്യാർഥികൾക്ക്​ സ്​കൂളിലേക്ക്​ പ്രവേശിക്കാൻ കഴിയുക. രാവിലെ 9.30 മുതൽ ഉച്ച​ 12വരെയായിരിക്കും പ്രവേശനസമയം. ഈ സമയപരിധിക്കുള്ളിൽ വിദ്യാർഥികൾ അഡ്​മിറ്റ്​ കാർഡുമായി റിപ്പോർട്ട്​ ചെയ്യണം. 12 മണിക്ക്​ ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിലേക്ക്​ പ്രവേശിപ്പിക്കില്ല. ഇവിടെ പാർക്കിങ്​ സൗകര്യമുണ്ടാവില്ല. സമീപത്തെ പൊതുപാർക്കിങ്ങിൽ പരിമിതമായ വാഹനങ്ങൾക്ക്​ മാത്രമേ സൗകര്യമുണ്ടാവൂ. അതിനാൽ, കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമേ രക്ഷിതാക്കൾക്ക്​ ഇവിടെ അനുമതിയുണ്ടാവൂ. വിദ്യാർഥികൾക്ക്​ neet.nta.nic.in എന്ന വെബ്​സൈറ്റിൽനിന്ന്​ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം. കാർഡിൽ പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം. അറ്റൻറൻസ്​ ഷീറ്റിലും പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം. അഡ്​മിറ്റ്​ കാർഡിനൊപ്പം ഡൗൺലോഡ്​ ചെയ്യുന്ന പ്രൊഫോമയിൽ പോസ്​റ്റ്​ കാർഡ്​ സൈസ്​ (4X6) കളർ ചിത്രം പതിപ്പിക്കണം. ഇത്​ സെൻററിലെ ഇൻവിജിലേറ്റർക്ക്​ കൈമാറണം. ഫോ​ട്ടോ പതിപ്പിച്ച ​പ്രൊഫോമയും പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോയും ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

എൻ.ടി.എയുടെ വെബ്​സൈറ്റിലെ മാർഗനിർദേശങ്ങളെല്ലാം യു.എ.ഇയിലെ വിദ്യാർഥികൾക്കും ബാധകമായിരിക്കും. ഒറിജിനൽ ഐഡി പ്രൂഫ്​ കരുതണം. സാധുവായ അഡ്​മിറ്റ്​ കാർഡില്ലാത്തവരെ പരീക്ഷാഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പരീക്ഷ സെൻററിൽ ശരീരതാപ പരിശോധനയുണ്ടായിരിക്കും. യു.എ.ഇ സർക്കാറി​െൻറ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.

മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു യു.എ.ഇയിൽ നീറ്റ്​ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നത്​. ഇതേതുടർന്ന്​ ഇക്കുറി കുവൈത്തിലും യു.എ.ഇയിലുമാണ്​ കേന്ദ്രം അനുവദിച്ചിരിക്കുന്നത്​. കഴിഞ്ഞ വർഷം കോവിഡ്​ നിയന്ത്രണങ്ങൾക്കിടയിലും വിദ്യാർഥികൾ നാട്ടിലെത്തിയാണ്​ പരീക്ഷ എഴുതിയത്​. യു.എ.ഇയിൽ അനുവദിച്ച കേന്ദ്രം ഷാർജയിൽ വേണ​െമന്ന്​ ആവശ്യമുയർന്നിരുന്നു.

Tags:    
News Summary - NEET: Oudh Mehta Indian School, Examination Center, UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.