നീറ്റിന്​ ഒരുങ്ങി യു.എ.ഇ

ദുബൈ: ഞായറാഴ്ച നടക്കുന്ന നീറ്റ്​ പരീക്ഷക്ക്​ യു.എ.ഇയിൽ ഒരുക്കം പൂർത്തിയായി. 1500ഓളം കുട്ടികളാണ്​ ഇക്കുറി പരീക്ഷയെഴുതുന്നത്​. ദുബൈ ഊദ്​ മേത്തയിലെ ഇന്ത്യൻ ഹൈസ്​കൂൾ, ദുബൈ അബൂഹെയ്​ൽ ഹോർലാൻസ്​ ഭവൻസ്​ പേൾ വിസ്​ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ, അബൂദബി ആഡിസ്​ മുറൂർ സ്കൂൾ എന്നിവിടങ്ങളിലാണ്​ പരീക്ഷ നടക്കുന്നത്​. ഉച്ചക്ക്​ 12.30ന്​ പരീക്ഷ ആരംഭിക്കും. 11.30ന്​ മു​മ്പെങ്കിലും കുട്ടികൾ ഹാജരാകണം. കഴിഞ്ഞവർഷം കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷയെങ്കിൽ ഇക്കുറി കോവിഡ്​ നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞ ആശ്വാസത്തിലാണ്​ വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിലെത്തുന്നത്​.

ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സെന്‍ററുകൾ ഉള്ളതിനാൽ കുട്ടികൾക്ക്​ ദീർഘദൂര യാത്ര ഒഴിവാക്കി പരീക്ഷ ഹാളിലെത്താൻ കഴിയും. കഴിഞ്ഞവർഷവും ഈ മൂന്ന്​ എമിറേറ്റുകളിലും സെന്‍ററുകൾ അനുവദിച്ചിരുന്നു. എല്ലാവർക്കും എത്തിപ്പെടാൻ കഴിയുന്ന സ്കൂളുകളാണ്​ ഇക്കുറിയും പരീക്ഷ കേന്ദ്രങ്ങളാക്കിയത്​.

പരീക്ഷക്ക്​ കുട്ടികൾ സജ്ജരായതായി യുനീക്​ വേൾഡ്​ എജുക്കേഷൻ സ്ഥാപക സി.ഇ.ഒ മുഹമ്മദ്​ ഷാക്കിർ പറഞ്ഞു. കൂടുതൽ സെന്‍ററുകൾ അനുവദിച്ചത്​ കുട്ടികളുടെ യാത്ര​ക്ക്​ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നീറ്റ്’ നീറ്റായി എഴുതാൻ അറിയേണ്ട കാര്യങ്ങൾ 

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് (നീ​റ്റ്-​യു.​ജി) 20 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ജി.​സി.​സി​യി​ൽ അ​ബൂ​ദ​ബി, ദു​​ബൈ, ഷാ​ർ​ജ (യു.​എ.​ഇ), ദോ​ഹ (ഖ​ത്ത​ർ), മ​നാ​മ (ബ​ഹ്റൈ​ൻ), മ​സ്ക​ത്ത് (ഒ​മാ​ൻ), റി​യാ​ദ് (സൗ​ദി അ​റേ​ബ്യ), കു​വൈ​ത്ത് സി​റ്റി (കു​വൈ​ത്ത്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ ഒ​രു​ങ്ങു​ന്ന പ​രീ​ക്ഷ​ക്ക്, അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ​എ​ന്തെ​ല്ലാം. പ​രീ​ക്ഷ എ​ഴു​താ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ താ​ഴെ​ക്കൊ​ടു​ത്ത കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കു​ക.

  • നീ​റ്റ്‌-​യു​ജി​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് neet.nta.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.
  • അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​രീ​ക്ഷ കേ​ന്ദ്രം, പ​രീ​ക്ഷാ സ​മ​യം എ​ന്നി​വ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട് 5.20 (ഇ​ന്ത്യ​ൻ സ​മ​യം) വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.
  • ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക് 1.30ന​കം കേ​ന്ദ്ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.
  • അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ എ​ന്തെ​ങ്കി​ലും പ്ര​യാ​സം നേ​രി​ടു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ neet@nta.ac.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 011-69227700, 011-40759000 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്
  • ഭാ​വി​യി​ലെ ഉ​പ​യോ​ഗ​ത്തി​നാ​യി അ​ഡ്മി​റ്റ് കാ​ർ​ഡ് സൂ​ക്ഷി​ച്ചു​വെ​ക്ക​ണം.

അ​ഡ്മി​റ്റ് കാ​ർ​ഡി​ലും ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജി​ലും കൊ​ടു​ത്ത വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ​യി​ൽ എ​ന്തെ​ങ്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ രാ​വി​ലെ പ​ത്തി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ഇ​ട​യി​ൽ (ഇ​ന്ത്യ​ൻ സ​മ​യം) ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​ന​കം ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​ഡ്മി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ​യി​ൽ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. രേ​ഖ​ക​ളി​ൽ വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ൻ.​ടി.​എ പി​ന്നീ​ട് സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പാ​യി മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും

നി​ർ​ബ​ന്ധ​മാ​യും ക​രു​തേ​ണ്ട​വ 

  • പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​പ്പി​ച്ച അ​ഡ്മി​റ്റ് കാ​ർ​ഡ്
  • അ​റ്റ​ൻ​ഡ​ൻ​സ് ഷീ​റ്റി​ൽ പ​തി​പ്പി​ക്കാ​ൻ വേ​ണ്ട പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ
  • തി​രി​ച്ച​റി​യ​ൽ രേ​ഖ (പാ​ൻ​കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, വോ​ട്ട​ർ ഐ​ഡി, പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പ്ല​സ്‌​ടു പ​രീ​ക്ഷ അ​ഡ്മി​റ്റ് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച മ​റ്റേ​തെ​ങ്കി​ലും ഐ​ഡി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും)
  • അ​ഡ്മി​റ്റ് കാ​ർ​ഡി​നൊ​പ്പം ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന പെ​ർ​ഫോ​മ​യി​ൽ വെ​ളു​ത്ത ബാ​ക്ഗ്രൗ​ണ്ടി​ലു​ള്ള പോ​സ്റ്റ്കാ​ർ​ഡ് സൈ​സ് ഫോ​ട്ടോ (4"x 6" വ​ലി​പ്പ​ത്തി​ൽ) പ​തി​ച്ച​ത്
  • ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ PwBD സ​ർ​ട്ടി​ഫി​ക്ക​റ്റ്

പ​രീ​ക്ഷ ഹാ​ളി​ൽ അ​നു​വ​ദി​ക്കാ​ത്ത​വ

  • അ​ച്ച​ടി​ച്ച​തോ എ​ഴു​തി​യ​തോ ആ​യ പേ​പ്പ​റു​ക​ൾ, മ​റ്റു ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ൾ, ജ്യാ​മി​തി/​പെ​ൻ​സി​ൽ ബോ​ക്സ്, പ്ലാ​സ്റ്റി​ക്പൗ​ച്ച്, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ന, സ്കെ​യി​ൽ, റൈ​റ്റിം​ഗ് പാ​ഡ്, പെ​ൻ​ഡ്രൈ​വ്, ഇ​റേ​സ​ർ, കാ​ൽ​ക്കു​ലേ​റ്റ​ർ, ലോ​ഗ്ടേ​ബി​ൾ, ഇ​ല​ക്ട്രോ​ണി​ക് പേ​ന/​സ്കാ​ന​ർ മു​ത​ലാ​യ​വ
  • മൊ​ബൈ​ൽ ഫോ​ൺ, ബ്ലൂ​ടൂ​ത്ത്, ഇ​യ​ർ​ഫോ​ൺ, മൈ​ക്രോ​ഫോ​ൺ, പേ​ജ​ർ, ഹെ​ൽ​ത്ത് ബാ​ൻ​ഡ് തു​ട​ങ്ങി​യ ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ.
  • പ​ഴ്‌​സ്, ഹാ​ൻ​ഡ്ബാ​ഗ്, ബെ​ൽ​റ്റ്, തൊ​പ്പി
  • വാ​ച്ച്/​റി​സ്റ്റ് വാ​ച്ച്, ബ്രേ​സ്‍ല​റ്റ്, കാ​മ​റ, മൈ​ക്രോ​ചി​പ്, ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണം
  • ആ​ഭ​ര​ണ​ങ്ങ​ൾ/​ലോ​ഹ വ​സ്തു​ക്ക​ൾ

തു​റ​ന്ന​തോ പാ​ക്ക് ചെ​യ്ത​തോ ആ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, വാ​ട്ട​ർ ബോ​ട്ടി​ൽ (പ്ര​മേ​ഹ രോ​ഗി​ക​ളാ​ണെ​ങ്കി​ൽ ഷു​ഗ​ർ ടാ​ബ്‍ല​റ്റ്/​പ​ഴ​ങ്ങ​ൾ, സു​താ​ര്യ​മാ​യ പാ​ത്ര​ത്തി​ൽ വെ​ള്ളം എ​ന്നി​വ ക​രു​താം. ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രി​ക്ക​ണം. രോ​ഗി​ക​ളാ​ണെ​ങ്കി​ലും ചോ​ക്ല​റ്റ്, മി​ഠാ​യി, സാ​ൻ​ഡ്‌​വി​ച്ച് തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല).

Tags:    
News Summary - NEET- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.