‘വൺ ബില്യൻ മീൽസി’ലേക്ക്​ 22.27 കോടി രൂപ നൽകി നെസ്​റ്റോ ഗ്രൂപ്പ്​

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്ന യു.എ.ഇയുടെ ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ഒരു കോടി ദിർഹം (22.27 കോടി രൂപ) പ്രഖ്യാപിച്ച്​ യു.എ.ഇയിലെ പ്രമുഖ റീടെയ്​ൽ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പ്​. അഞ്ച് വർഷത്തേക്കാണ്​ പദ്ധതിയിലേക്ക്​ സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇയുടെ വിവിധ സഹായപദ്ധതികളെ പിന്തുണക്കാനുള്ള തങ്ങളുടെ സന്നദ്ധതയും സാമൂഹിക ഉത്തരവാദിത്ത നിർവഹണവുമാണ്​ സംഭാവനയിൽ പ്രതിഫലിക്കുന്നതെന്ന്​ നെസ്റ്റോ ഗ്രൂപ്പ് ഉടമകളായ വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ചെയർമാൻ കെ.പി ബഷീർ പറഞ്ഞു.

റമദാൻ മാസത്തിനപ്പുറവും നിർധനർക്ക് ഭക്ഷ്യസഹായം നൽകുന്നതാണ്​ പദ്ധതി ലക്ഷ്യമിടുന്നതെന്നും വരും വർഷങ്ങളിലും സഹായം നൽകുന്ന ഒരു സുസ്ഥിര ഭക്ഷ്യ സഹായ ഫണ്ട് സ്ഥാപിക്കുന്നതും കാമ്പയിനിന്‍റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ്​ രാജ്യങ്ങളിലും ഇന്ത്യയിലും ഹൈപർമാർക്കറ്റ്​ ശൃംഖലയും നിരവധി അന്താരാഷ്​ട്ര ബ്രാൻഡുകളും വെസ്റ്റേൺ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ കീഴിലുണ്ട്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവരിൽ നിന്ന്​ ശ്രദ്ധേയമായ പ്രതികരണമാണുള്ളത്​. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്​. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ ആളുകളിലേക്ക്​ എത്തുക.

Tags:    
News Summary - Nesto Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.