ദുബൈ: പ്രവാസികളുടെ പ്രിയ സ്ഥാപനമായ നെസ്റ്റോയുടെ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ദേരയിൽ തുറന്നു. നെസ്റ്റോയുടെ 82ാമത്തെ ശാഖയാണ് യു.എ.ഇയിലെ അൽ മുതീന സ്ട്രീറ്റ് ഫിഷ് റൗണ്ട് എബൗട്ടിന് സമീപത്തുള്ള ബുർജ് നഹർ മാളിൽ തുറന്നത്. രണ്ടു ലക്ഷത്തോളം ചതുരശ്ര അടി വലുപ്പത്തിൽ രണ്ടു നിലകളിലായി വിശാലമായ ഷോപ്പിങ് സ്പേസ് സജ്ജീകരിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന ചടങ്ങിൽ ജുമാ അൽ മജീദ് ഗ്രൂപ് ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് ശലബിയും വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പേൾ ഓഫ് ഹാപിനെസ് എന്ന് നാമകരണം ചെയ്ത നെസ്റ്റോ ദേര ഔട്ട്ലെറ്റ്, നെസ്റ്റോ ഗ്രൂപ്പിെൻറ ദുബൈ മേഖലയിലെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് ഡയറക്ടർമാരായ പി. സിദ്ധീഖ്, കെ.പി. ജമാൽ എന്നിവർ പറഞ്ഞു. അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം സാധ്യമാക്കുന്ന പുതിയ ശാഖ നെസ്റ്റോയുടെ അടിക്കുറിപ്പുപോലെ നിങ്ങൾക്കാവശ്യമുള്ളതെല്ലാം (All That You Need ) മികച്ച ഗുണമേന്മയിലും ആകർഷകമായ ഓഫറുകളിലും ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.