യു.എ.ഇയിലും നെറ്റ്​ഫ്ലിക്സ്​ പാസ്​വേഡ്​ പങ്കുവെക്കാൻ നിയന്ത്രണം

ദു​ബൈ: ജ​ന​പ്രി​യ ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മാ​യ നെ​റ്റ്​​ഫ്ലി​ക്സി​ന്‍റെ പാ​സ്​​വേ​ഡു​ക​ൾ വീ​ടി​നു​ പു​റ​ത്തു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കാ​ൻ യു.​എ.​ഇ​യി​ൽ ഇ​നി സാ​ധി​ക്കി​ല്ല. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​തെ​ന്ന്​ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പാ​സ്​​വേ​ഡു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്​ ത​ട​യു​ന്ന സം​വി​ധാ​നം രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യി​രി​ക്ക​യാ​ണ്​ നെ​റ്റ്​​​ഫ്ലി​ക്സ്. ഇ​തോ​ടെ ഒ​രേ അ​ക്കൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ വി​ഡി​യോ കാ​ണാ​ൻ ഒ​രു വീ​ട്ടി​ലു​ള്ള​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ സാ​ധി​ക്കു​ക. വൈ​ഫൈ നെ​റ്റ്​​വ​ർ​ക്കും ഐ.​പി അ​ഡ്ര​സും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ സം​വി​ധാ​നം നെ​റ്റ്​​ഫ്ലി​ക്സ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും ക​മ്പ​നി സ​മാ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

വീ​ടി​ന് പു​റ​ത്തു​ള്ള ആ​ളു​ക​ളു​മാ​യി നെ​റ്റ്ഫ്ലി​ക്സ് അ​ക്കൗ​ണ്ട്​ പ​ങ്കി​ടു​ന്ന​വ​ർ​ക്ക് പു​തി​യ നി​ർ​ദേ​ശം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഇ-​മെ​യി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ത​ന്നെ ക​മ്പ​നി അ​യ​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു നെ​റ്റ്ഫ്ലി​ക്സ് അ​ക്കൗ​ണ്ട് ഒ​രു വീ​ട്ടു​കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണെ​ന്നും ആ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​വ​ർ എ​വി​ടെ​യാ​യി​രു​ന്നാ​ലും നെ​റ്റ്ഫ്ലി​ക്സ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ക​മ്പ​നി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ൾ​ക്കൊ​പ്പം താ​മ​സി​ക്കാ​ത്ത മ​റ്റു​ള്ള​വ​രു​മാ​യി അ​വ​രു​ടെ നെ​റ്റ്ഫ്ലി​ക്സ് അ​ക്കൗ​ണ്ട് പ​ങ്കി​ടു​ന്ന​ത് തു​ട​ര​ണ​മെ​ങ്കി​ൽ അ​ധി​ക ഫീ​സ് ന​ൽ​കാ​നു​ള്ള ഓ​പ്ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. യു.​എ​സ്, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ആ​സ്ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ, മെ​ക്സി​കോ, ബ്ര​സീ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ വി​പ​ണി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം മേ​യ് മാ​സം മു​ത​ല്‍ത​ന്നെ നെ​റ്റ്ഫ്ലി​ക്സ് പാ​സ്‌​വേ​ഡ് പ​ങ്കി​ട​ലി​ന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും യു.​കെ​യി​ലും ചെ​റി​യ നി​ര​ക്കി​ലു​ള്ള പ​ര​സ്യ​ര​ഹി​ത പ്ലാ​നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം​ത​ന്നെ പ​ര​സ്യ​ര​ഹി​ത സ്ട്രീ​മി​ങ്​ ഓ​പ്ഷ​നു​ക​ളു​ടെ വി​ല​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Netflix in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.