അജ്മാന്: അജ്മാനിൽ നിന്ന് എക്സ്പോ2020 ദുബൈയിലേക്ക് സന്ദർശകരെ നേരിട്ടെത്തിക്കാൻ അഞ്ചു ബസ് സർവിസുകൾ. നിലവിലുണ്ടായിരുന്ന രണ്ടു ബസ് സര്‍വിസ് കൂടാതെ മൂന്ന് ബസുകള്‍ കൂടിയാണ് ഏര്‍പ്പെടുത്തിയത്. അജ്മാനില്‍ നിന്നുള്ള എക്സ്പോ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ സൗകര്യം ഒരുക്കുന്നത്. അജ്മാനിലെ അല്‍ തല്ലയിലുള്ള ബസ് സ്റ്റേഷനില്‍ നിന്നും സൗജന്യമായാണ് സര്‍വിസ് നടത്തുന്നത്. ദുബൈ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. ഉയർന്ന സുരക്ഷയും ആഡംബരവും ഗുണമേന്മയും ഉള്ള ബസുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നുന്നത്. അജ്മാനില്‍ നിന്നും നിരവധി പേരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തി ദുബൈ എക്സ്പോ 2020 സന്ദര്‍ശിക്കാനായി പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.