മു​ഹ​മ്മ​ദ്

അ​ല്‍ഷ​മാ​രി

സൗ​ദി​യി​ൽ ആ​സ്റ്റ​റി​ന്​ പു​തി​യ സി.​ഇ.​ഒ

ദു​ബൈ: സൗ​ദി അ​റേ​ബ്യ​യി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ലു​ക​ളു​ടെ​യും ക്ലി​നി​ക്കു​ക​ളു​ടെ​യും പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റാ​യി മു​ഹ​മ്മ​ദ് അ​ല്‍ഷ​മാ​രി​യെ നി​യ​മി​ച്ച​താ​യി ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ അ​റി​യി​ച്ചു. ആ​സ്റ്റ​ർ ആ​ശു​പ​ത്രി​ക​ളു​ടെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​നും ഹെ​ല്‍ത്ത് കെ​യ​ര്‍ രം​ഗ​ത്തെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നി​യ​മ​നം.

ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ട്രാ​റ്റ​ജി, ക​ണ്‍സ​ൽ​ട്ടി​ങ്, ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ്, ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജ്‌​മെ​ന്‍റ്​ എ​ന്നി​വ​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള മു​ഹ​മ്മ​ദ് അ​ല്‍ഷ​മാ​രി, രോ​ഗീ സം​ര​ക്ഷ​ണ​ത്തി​ലും ഇ​ന്‍ഷു​റ​ന്‍സ് രം​ഗ​ത്തും ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം അ​നു​ഭ​വ സ​മ്പ​ത്തു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

അ​രാം​കോ, സാ​ബി​ക്, റോ​യ​ല്‍ ക​മീ​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, മെ​ഡ് ഗ​ള്‍ഫ്, ഡോ. ​സു​ലൈ​മാ​ന്‍ അ​ല്‍ ഹ​ബീ​ബ് തു​ട​ങ്ങി​യ മു​ന്‍നി​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം നേ​തൃ​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​സ്റ്റ​റി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​തി​നു​മു​മ്പ് സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ല്‍ സ്പോ​ര്‍ട്സ് മെ​ഡി​സി​ന്‍ അ​ഡ്വൈ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - New CEO for Aster in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.