പുത്തൻ അഥിതി ചൈന ഡോൾ

ചൈന ഡോൾ ‘റാഡർമഷേര സിനിക’എന്നും അറിയപ്പെടുന്നുണ്ട്​. ഇതിന്‍റെ ശാസ്ത്രീയ നാമം Radermachera Sinica എന്നത്​. ഇത്​ Bigoniaceae familyയിൽ ഇൾപ്പെടുന്ന ചെടിയാണ്. ഇൻഡോർ ചെടികളുടെ ഇടയിൽ സ്ഥാനം പിടിച്ച പുതിയ ഒരു അതിഥിയാണിത്​. ചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക്​ ഉപയോഗിക്കാൻ പറ്റിയതാണിത്​. അധിക പരിചരണം ആവശ്യമില്ല എന്നത്​ ഇതിന്‍റെ സവിശേഷതയാണ്​. തിങ്ങി നിറഞ്ഞതും തിളക്കമുള്ളതുമായ ഇലകളാണ് പ്രധാന ആകർഷണം. ഒരുപാട് വെള്ളവും ഇതിന്​ ഇഷ്ടമല്ല. ഹുമിഡിറ്റി ഇഷ്ടപ്പെടുന്ന ചെടിയാണ്.

നന്നായിട്ട് ഓക്സിജൻ ഉൽപാദിപ്പിക്കും. വീടിന്‍റെ അകത്തു വെക്കാം, പുറത്തും വെക്കാം. എന്നൽ നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലം നോക്കി വെക്കുന്നതാണ്​ ഉചിതം. കൂടുതൽ വെയിൽ അടിച്ചാൽ ഇലകൾക്ക് മഞ്ഞ നിറം വരും. മണ്ണ് നന്നായി ഉണങ്ങിക്കഴിഞ്ഞ് മാത്രം വെള്ളമൊഴിക്കുക. സ്റ്റം കട്ട്​ ചെയ്ത്​ നമ്മുക്ക് ഇതിനെ വളർത്തിയെടുക്കാം. നല്ല ഡ്രൈനേജ് ഉള്ള പോട്ടിൽ വളർത്തണം. ഇടക്ക്​ ഒന്ന് ഷവർ ചെയ്ത്​ കൊടുത്താൽ നന്നായിരിക്കും. പോട്ടിങ്​ മിക്സ്​, ഗാർഡൻ സോയിൽ, ചകിരി ചോർ, ചാണക പൊടി എന്നിവ യോജിപ്പിച്ച് ഉപയോഗിക്കുക.

Tags:    
News Summary - New Guest China Doll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.