ഉ​മ്മു​ൽ ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി

പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി ഒ​രു​ക്കി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ

ഉ​മ്മു​ൽ​ഖു​വൈ​ൻ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ വേ​റി​ട്ട പ​ദ്ധ​തി​ക​ളു​മാ​യി ഉ​മ്മു​ൽ ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ.

പു​തു​ത​ല​മു​റ​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി വി​പു​ല പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ൽ ന​ട​ന്ന​ത്. ഭാ​വി ത​ല​മു​റ​ക്കാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ടീ​ൽ പ​രി​പാ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​സ്സ​ലാം ഒ​ല​യാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​ഫു​ദ്ദീ​ൻ പി. ​ഹം​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി.​ടി.​എ പ്ര​സി​ഡ​ന്റ് യാ​സി​ർ വി.​കെ, മാ​ൾ ഓ​ഫ് ഉ​മ്മു​ൽ ഖു​വൈ‌​ൻ പ്ര​തി​നി​ധി മെ​ൽ​വി​ൻ എ​ന്നി​വ​രും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു. പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​ത്തി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഉ​ണ​ർ​ത്തി മെ​ൽ​വി​ൻ സ്‌​കൂ​ളി​ലേ​ക്ക് വി​വി​ധ ത​രം ചെ​ടി​ക​ൾ സം​ഭാ​വ​ന ചെ​യ്തു.‌‌ കാ​മ്പ​സി​നു​ള്ളി​ൽ 1000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​രും പ്ര​ഖ്യാ​പി​ച്ചു.

പി.​ടി.​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മാ​ൾ ഓ​ഫ് ഉ​മ്മു​ൽ ഖു​വൈ​ൻ പ്ര​തി​നി​ധി​ക​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മേ​രി ബ്രി​ഗീ​ത്, അ​ഡ്മി​ൻ മാ​നേ​ജ​ർ സ​ഹ​ദ്,

മ​റ്റു അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി​യു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags:    
News Summary - New Indian School organizes program on Environment Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.