അബൂദബി: യു.എസ് വിമാനനിര്‍മാതാക്കളായ ബോയിങ്ങിന്റെ ഉപകമ്പനിയായ ഇന്‍സിറ്റു അബൂദബിയില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് പദ്ധതിയിടുന്നു. ഇന്‍സിറ്റു പ്രസിഡന്റും സി.ഇ.ഒയുമായ ഡയാനി റോസാണ് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. അബൂദബിയിലെ തവസുന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ അണ്‍ക്രൂവ്ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് സെന്റര്‍ ഓഫ് എക്സലന്‍സ് തുറന്നുകൊണ്ടാണ് പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം നടന്നത്
യു.എ.ഇ സായുധ സേനയ്ക്കാവശ്യമായ ഡ്രോണ്‍ പരിശീലനവും കേടുപാട് പരിഹരിക്കലും അറ്റകുറ്റപ്പണികളുമടക്കമുള്ള സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ദൗത്യം. 2030വരെയുള്ള കാലയളവില്‍ നാലു ഘട്ടങ്ങളായുള്ള വളര്‍ച്ചാ പദ്ധതിയാണ് ഇന്‍സിറ്റു ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ എന്ജിന് പരിശോധനയും പരിശീലന സൗകര്യവും നല്‍കും.
രണ്ടാം ഘട്ടത്തില്‍ പ്രാദേശിക വിഭവങ്ങൾ വാങ്ങലും ഗവേഷണ, വികസന പദ്ധതികളും നടപ്പാക്കും. എന്‍ജിനീയറിങ് കേന്ദ്രവും നിര്‍മാണ, സോഫ്റ്റ് വെയര്‍ കേന്ദ്രവുമാണ് മൂന്നും നാലും ഘട്ടങ്ങളിലെ പദ്ധതികള്‍. ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ആന്‍ഡ് ലൈസന്‍സിങ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ യാകൂബ് യൂസുഫ് അല്‍ ഹമ്മാദി, ബോയിങ് ഏറോസ്പേസ് മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജുമാ അല്‍ ധാഹിരി, യു.എ.ഇയിലെ യു.എസ് അംബാസഡര്‍ മാര്ട്ടിൻ സ്ട്രോങ്, ഇന്‍സിറ്റു സി.ഇ.ഒ ഡയാനി റോസ്, യു.എ.ഇ കരസേനയുടെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി മുഹമ്മദ് അല്‍ സുമൈതി, തവസുന് കൗണ്‍സില്‍ ഡയറക്ടര്‍ മാജിദ് അല്‍ ഷംസി തുടങ്ങിയവര്‍ ഇന്‍സിറ്റു കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.