അബൂദബി: യു.എ.ഇ പുതുതായി പ്രഖ്യാപിച്ച തൊഴിൽ നിയമത്തിൽ സ്ത്രീ ശാക്തീകരണത്തിനായി നിരവധി വ്യവസ്ഥകള്‍. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നതിെൻറ ഭാഗമായി പ്രസവാവധി വര്‍ധിപ്പിച്ചും പുരുഷന്മാര്ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തിയും തൊഴില്‍ പീഡനം തടയാൻ വ്യവസ്ഥകൾ ഏർപ്പെടുത്തിയുമാണ് യു.എ.ഇ പുതിയ തൊഴില്‍നിയമം അവതരിപ്പിച്ചിട്ടുള്ളത്. 2022 ഫെബ്രുവരി രണ്ട് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും തുല്യമായ വേതനം നല്‍കണം, ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഒരു തരത്തിലുമുള്ള വേര്‍തിരിവ് കാണിക്കരുത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമഭേദഗതി സ്ത്രീകളോടു ഒരുവിധ വിവേചനവുമില്ലാതെ നടപ്പാക്കണമെന്നും വംശത്തിെൻറയോ നിറത്തിെൻറയോ ലിംഗത്തിെൻറയോ മതത്തിെൻറയോ ദേശത്തിെൻറയോ പേരിൽ വിവേചനവുമില്ലാതെയാവണം തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടതെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. അറുപതു ദിവസത്തേക്കാണ് പ്രസവാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതില്‍ 15 ദിവസം പകുതി ശമ്പളവും നിയമം വ്യവസ്ഥ ചെയ്യുന്നു. അമ്മക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്നം വന്നാല്‍ 45 ദിവസത്തെ അധിക ലീവ് കൂടി നല്‍കാനും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ആദ്യമായി അമ്മയാവുന്ന തൊഴിലാളികള്‍ക്ക് െമറ്റേണിറ്റി ലീവിനു ശേഷം ആവശ്യമെങ്കില്‍ പ്രത്യേകമായി 30 ദിവസത്തെ ശമ്പളത്തോടുകൂടിയ ലീവിനും അര്‍ഹതയുണ്ട്. ഇതിനു ശേഷം 30 ദിവസത്തെ ശമ്പളമില്ലാത്ത ലീവിനും അപേക്ഷിക്കാവുന്നതാണ്.
കുട്ടികളുടെ കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഈ ഇളവിന് െവച്ചിരിക്കുന്ന നിബന്ധന.
തൊഴിലിടങ്ങളിലെ തൊഴിലുടമയുടെ ലൈംഗിക പീഡനങ്ങളും അവഹേളനങ്ങളും വാക്കുകള്‍ കൊണ്ടോ ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളോ തടയുന്നതാണ് ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള പുതിയ നിയമം.
തൊഴിലാളികളുടെ സമ്മതമില്ലാതെ അവര്‍ക്ക് ടാര്‍ഗറ്റ് വെക്കുകയും ഇത് കൈവരിക്കാനാവാതെ വന്നാല്‍ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും നിയമഭേദഗതി വ്യക്തമാക്കുന്നുണ്ട്.
തൊഴിലിടങ്ങളില്‍ ലിംഗസമത്വവും ഉറപ്പുവരുത്താനും തൊഴിലാളികളുടെ കഴിവുകളെയും വൈദഗ്ധ്യത്തെയും പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ വിപണിയുടെ ഫലപ്രാപ്തിയും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുകയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനുഷിക വിഭവ മന്ത്രി ഡോ. അബ്ദുറഹ്മാന് അല്‍ അവാര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.