റാസല്‍ഖൈമ: ജെറ്റ് സ്കി ഉപയോഗത്തിന് ലൈസന്‍സ് -ലീസിങ് സംബന്ധമായ മാര്‍ഗനിർദേശങ്ങളോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി പുതിയ നിയമം പ്രഖ്യാപിച്ചു.
ഇതു പ്രകാരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ലൈസന്‍സ് നേടുന്നവര്‍ക്ക് ജെറ്റ് സ്കി ഉപയോഗിക്കാം. ജെറ്റ് സ്കി ഉപയോഗിക്കുന്നവര്‍ക്കും പ്രത്യേകം ലൈസന്‍സുകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. സ്വന്തമായി വാങ്ങുന്നതിനും വാടകക്ക് നല്കുന്നതിനുമുള്ള നിര്‍ദേശങ്ങളടങ്ങുന്നതാണ് നിയമം.
ഇതര എമിറേറ്റുകളില്‍ ലൈസന്‍സുകളുള്ളവര്‍ വാട്ടര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതിന് റാസല്‍ഖൈമയില്‍ പ്രത്യേക പെര്‍മിറ്റ് നേടണം. മത്സരങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ക്കും ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് അനുമതി നേടണം. പുതിയ നിയമം നടപ്പാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടികളെടുക്കുന്നതും റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.