ദുബൈ: ദുബൈ അബുഹൈൽ കെ.എം.സി.സി ഹാളിൽ ചേർന്ന കൗൺസിൽ മീറ്റിൽ 2024- 2027 കാലയളവിലേക്കുള്ള ദുബൈ മങ്കട മണ്ഡലം കെ.എം.സി.സിയുടെ പുതിയ കമ്മിറ്റി നിലവിൽവന്നു. മുഹമ്മദലി പുല്ലോട്ട് കൂട്ടിൽ (പ്രസിഡന്റ്), അൻജും വലമ്പൂർ (ജനറൽ സെക്രട്ടറി), ഹാഷിം ചേരിയിൽ (ട്രഷറർ), ജൈസൽ ബാബു മണിയറയിൽ, റാഫി കൂട്ടപ്പുലാവിൽ, സജാദ് സി.എച്ച് കൂട്ടിലങ്ങാടി, ശിഹാബുദ്ദീൻ മേലേടത്ത് (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് അബ്ദുൽ ജമീൽ, റോഷൻ പെരിഞ്ചീരി, ഫസലുദ്ദീൻ മൈലാംപാടത്ത്, മുഹമ്മദ് അഫ്സൽ മുതീരി (ജോ.സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
റിട്ടേണിങ് ഓഫിസറായി ബദറുദ്ദീൻ തറമ്മലും നിരീക്ഷകനായി ഉനൈസ് തൊട്ടിയിലും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ.പി.എ. സലാം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ സ്റ്റേറ്റ് കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂർ, ആർ. ഷുക്കൂർ, മലപ്പുറം ജില്ല സെക്രട്ടറി പി.വി. നാസർ ആശംസകൾ നേർന്നു. മുഹമ്മദലി പുല്ലോട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് അൻജും വലമ്പൂരും വരവ് ചെലവ് കണക്കുകൾ സലീം വെങ്കിട്ടയും അവതരിപ്പിച്ചു. സലീം വെങ്കിട്ട സ്വാഗതവും റാഫി കൂട്ടപ്പുലാവിൽ നന്ദിയും പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.