ദുബൈയിൽ സന്ദർശകരായ ഡോക്​ടർമാർക്ക്​ ജോലി ചെയ്യാൻ പുതിയ ലൈസൻസ്​

ദുബൈ: സന്ദർശകരായ ഡോക്ടർമാർക്ക് ജോലി ചെയ്യാൻ പുതിയ ലൈസൻസുമായി ദുബൈ. മൂന്ന് ക്ലിനിക്കുകളിൽ രണ്ടുവർഷം ജോലി ചെയ് യാം. കുടുംബത്തെ സ്പോൺസർ ചെയ്യാനും അവസരമുണ്ട്​. ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റിയാണ് ഇതിനുള്ള ലൈസൻസ് നൽകുക.

ജനുവരി 25 മുതൽ പുതിയ സംവിധാനം നിലവിൽ വരും. ബദൽ ചികിത്സാ രീതിയിൽ ബിരുദമുള്ള ഡോക്ടർമാർക്കും, ദന്ത ഡോക്ടർമാർക്കും ഈ ലൈസൻസിന് അപേക്ഷിക്കാം. നേരത്തെ മൂന്ന് മാസത്തേക്ക് ഈ ലൈസൻസ് അനുവദിച്ചിരുന്നു.

Tags:    
News Summary - new license for visiting doctors in dubai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.