അജ്മാന്‍ : യുദ്ധം അനാഥരാക്കിയ രണ്ടു കുരുന്നുകള്‍ക്ക് അജ്മാന്‍ ഭരണാധികാരിയുടെ വാൽസല്യത്തിൽ പുതു ജീവിതം. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകളെയാണ് അജ്മാന്‍ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി റീമിനെയും സഹോദരന്‍ അബ്ദുല്‍ കരീമിനെയും തന്‍റെ കൊട്ടാരത്തിലേക്ക് കൂട്ടിയത്.
അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുമായി ചേര്‍ന്ന് ജോര്‍ദാനിലെ യു.എ.ഇ നിയന്ത്രണത്തിലുള്ള അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശന വേളയിലാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കുട്ടികളുടെ കഥ കേട്ട് തന്‍റെ കൊട്ടാരത്തിലേക്ക് പോരുന്നോ എന്ന് അന്വേഷിച്ചത്. അജ്മാന്‍ ശൈഖിന്‍റെ ചോദ്യത്തോട് റീം ആഹ്ലാദത്തോടെ അതെ എന്ന് പറയുകയായിരുന്നു. അതോടെ കുട്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സംരക്ഷണം നല്‍കുമെന്ന് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുൻപ് അഭ്യന്തര യുദ്ധം മൂലം ആറു വര്‍ഷമായി പിരിഞ്ഞു കഴിയേണ്ടി വന്ന മകനും പിതാവും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ പരിശ്രമത്തില്‍ കൊട്ടാരത്തില്‍ സംഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.