അൽ ഐനിലെ അൽ ഖ്രൈറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിന്റെ കരാറിൽ ജബൽ അൽ ബദിയ കമ്പനി ചെയർമാൻ അഹമ്മദ് അബ്ദുല്ല അഹമ്മദ് അൽ മർസൂഖിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും ഒപ്പ് വെക്കുന്നു.

അൽ ഐൻ അൽ ഖ്രൈറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

അൽ ഐൻ: അൽ ഐൻ മസിയാദിലെ അൽ ഖ്രൈറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു. ഇത് സംബന്ധിച്ച കരാറിൽ ജബൽ അൽ ബദിയ കമ്പനി ചെയർമാൻഅഹമ്മദ് അബ്ദുല്ല അഹമ്മദ് അൽ മർസൂഖിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഒപ്പ് വെച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീഡിയോകോൺ ഫറൻസ് വഴിയായിരുന്നു ചടങ്ങ് നടന്നത്. ലുലു അൽ ഐൻ റീജണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജണൽ മാനേജർ ഉണ്ണികൃഷ്ണൻ, പി.ആർ. മാനേജർ മുഹമ്മദ്  ഉമ്മർ എന്നിവരും സംബന്ധിച്ചു.

മെസ് യാദ് പ്രദേശത്തെ അൽ ഖ്രൈറിൽ രണ്ട് നിലകളിലായി നിർമ്മാണം പൂർത്തിയായ ഹൈപ്പർമാർക്കറ്റ് അടുത്ത വർഷം ഫെബ്രുവരിയോടെ പ്രവർത്തനം തുടങ്ങും. 

റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പുമായി കൈക്കോർക്കുന്നത് അൽ ഖ്രൈറിലെയും സമീപങ്ങളിലുമുള്ള താമസകേന്ദ്രങ്ങളിലുള്ളവർക്കും  മികച്ച ഷോപ്പിങ്‌ അനുഭവമായിരിക്കും നൽകുകയെന്ന് ജബൽ അൽ ബദിയ കമ്പനി ചെയർമാൻ അഹമ്മദ് അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. 

താമസക്കാർക്ക് അവരുടെ അടുത്ത് തന്നെ ലോകോത്തര ഷോപ്പിങ്‌ അനുഭവം ഒരുക്കുക എന്നതാണ് തങ്ങൾ എല്ലായ്പ്പോഴും സ്വീകരിക്കുന്ന നയമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. അൽ ഖ്രൈറിന്റെ തന്ത്രപരമായ പ്രാധാന്യവും ധാരാളം താമസ കേന്ദ്രങ്ങളുടെ സാമീപ്യവുമാണ് പുതിയ ഹൈപ്പർമാർക്കറ്റിനായി അൽ ഖ്രൈറിനെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.