ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​െൻറ പു​തി​യ ഓ​ഫി​സ് സ​മു​ച്ച​യം ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ ഹൈ​ത്തം ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​ന്​ പു​തി​യ ഓ​ഫി​സ് സ​മു​ച്ച​യം

ഫുജൈറ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ക്ല​ബി​െൻറ പു​തി​യ ഓ​ഫി​സ് സ​മു​ച്ച​യം ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ ഹൈ​ത്തം ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ് കെ.​സി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 35 വ​ർ​ഷ​മാ​യി ക​ൽ​ബ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ഐ.​എ​സ്.​സി.​സി ക​ൽ​ബ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം ന​ഗ​ര​വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​ശാ​ല​മാ​യ പു​തി​യ സ്ഥ​ല​ത്ത്​ പൂ​ർ​ത്തീ​ക​രി​ച്ച ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ ബി.​എ​ൽ.​എ​സ്​ കേ​ന്ദ്ര​വും കോ​ൺ​സു​ല​ർ സ​ർ​വി​സ് ഓ​ഫി​സും ഭ​ര​ണ നി​ർ​വ​ഹ​ണ ഓ​ഫി​സും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​മ്യൂ​ണി​റ്റി ഹാ​ൾ, ഷ​ട്ടി​ൽ കോ​ർ​ട്ട്‌, പ്രി​യ​ദ​ര്‍ശി​നി മി​നി ഓ​ഡി​റ്റോ​റി​യം എ​ന്നി​വ പ​ണി​യാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​വെ​ച്ചി​ട്ടു​ണ്ട്. ക്ല​ബ്‌ അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു ബ​ന്ധ​പ്പെ​ട്ട​വ​ക്കും ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കാ​ൻ ലൈ​വ് ടെ​ലി​കാ​സ്​​റ്റി​ങ്​ ന​ട​ത്തി.

ക്ല​ബ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എം. അ​ബ്​​ദു​ൽ സ​മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​ഡി. മു​ര​ളീ​ധ​ര​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ടി.​പി. മോ​ഹ​ൻ​ദാ​സ്, ട്ര​ഷ​റ​ർ സി.​എ​ക്സ്. ആ​ൻ​റ​ണി, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി അ​ഹ്​​മ​ദ്‌ അ​ജ്മ​ൽ, ക​ൺ​വീ​ന​ർ സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക, ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി. ​അ​ഷ്റ​ഫ്‌, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി കോ​ർ​ഡി​നേ​റ്റ​ർ എ.​എം. അ​ബ്​​ദു​ൽ ക​ലാം, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​എ​സ്.​സി ഫു​ജൈ​റ പ്ര​സി​ഡ​ൻ​റ് ഡോ. ​പു​ത്തൂ​ർ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ക​ൽ​ബ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹാ​റൂ​ൺ റ​ഷീ​ദ്‌, ക്ല​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു ഗോ​പി, ശി​വ​ദാ​സ് പ​ണി​ക്ക​ർ, സി.​കെ. അ​ബൂ​ബ​ക്ക​ർ, അ​ഷ്​​റ​ഫ്‌ പൊ​ന്നാ​നി, കെ. ​അ​ഷ്റ​ഫ്‌, ഓ​ഡി​റ്റ​ർ എ​ൻ​ജി​നീ​യ​ർ ഷ​ജീ​ർ, അ​മ​ൽ സൈ​നു​ദ്ദീ​ൻ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Tags:    
News Summary - New Office Complex for Indian Social and Cultural Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.