ദുബൈ: ബിൽഡിങ് പെർമിറ്റുകൾക്കായി പുതിയ ഓൺലൈൻ സംവിധാനവുമായി ദുബൈ. കെട്ടിട നിർമാണ അനുമതി ഉൾപ്പെടെയുള്ളവ വേഗത്തിലാക്കുന്നതാണ് പുതിയ സംവിധാനം. ദുബൈ മുനിസിപ്പാലിറ്റിയുടെ ദുബൈ ബിൽഡിങ് കോഡ് സംവിധാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ബിൽഡിങ് പെർമിറ്റ് അപേക്ഷ സമർപ്പണം, ഫെൻസ് പെർമിറ്റ്, സ്വയം അറ്റകുറ്റപ്പണി, ഇടപാടുകൾ റദ്ദാക്കൽ, ലൈസൻസ് പുതുക്കൽ, സൈറ്റ് പരിശോധന, രാത്രി ജോലി പെർമിറ്റ്, കരാറുകാരനെ മാറ്റൽ തുടങ്ങിയവ ഈ സംവിധാനം വഴി ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.