അബൂദബി: അല്‍ഐനിലും അല്ഹിലിയിലും പുതിയ പാര്‍ക്കിങ് മേഖലകള്‍ പ്രഖ്യാപിച്ച് സംയോജിത ഗതാഗതകേന്ദ്രം. സെപ്റ്റംബര്‍ 25 തിങ്കള്‍ മുതല്‍ പുതിയ പാര്‍ക്കിങ് മേഖലകളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. സംയോജിത ഗതാഗതകേന്ദ്രം പ്രഖ്യാപിച്ച പുതിയ പാര്‍ക്കിങ് സേവനത്തിന്റെ രണ്ടാം ഘട്ടമാണിത്. ആദ്യഘട്ടത്തില്‍ പാര്‍ക്കിങ് കൈകാര്യ സംവിധാനത്തെക്കുറിച്ചും പേമെന്റ് രീതിയെക്കുറിച്ചും സമൂഹത്തെ ബോധവത്കരിച്ചിരുന്നു.
അനധികൃത പാര്‍ക്കിങ് ഒഴിവാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും മറ്റുമാണ് പദ്ധതിയുടെ ലക്ഷ്യം. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഇതിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും അപകടങ്ങള്‍ തടയാനും സാധിക്കുമെന്നും അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.