പ്രവാസികൾക്ക്​ വിവരങ്ങൾ അറിയാൻ പുതിയ പോർട്ടൽ

ദുബൈ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്​ പുതിയ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ കോൺസ​ുലേറ്റ്​ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ​േഗ്ലാബൽ പ്രവാസി റിഷ്​ത പോർട്ടലിലാണ്​ (pravasirishta.gov.in) രജിസ്​റ്റർ ചെയ്യേണ്ടത്​. എംബസി, കോൺസുലേറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും.

കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാറി​െൻറ പുതിയ സ്​കീമുകളെക്കുറിച്ച്​ പോർട്ടലിൽ അപ്​ഡേറ്റ്​ ചെയ്യും. ഇന്ത്യൻ സമൂഹം രജിസ്​റ്റർ ​െചയ്യണമെന്നും കോൺസുലേറ്റ്​ ട്വിറ്ററിൽ അറിയിച്ചു.

Tags:    
News Summary - New portal for expats to know information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.