അബൂദബി: അബൂദബി കേരള സോഷ്യൽ സെന്റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ഗീത ജയചന്ദ്രനെ കൺവീനറായും രജിത വിനോദ്, പ്രിയങ്ക സൂസൻ മാത്യു, നാസിയ ഗഫൂർ എന്നിവരെ ജോ. കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു.
പ്രീത നാരായണൻ, അഞ്ജലി ജസ്റ്റിൻ, മായ പറശ്ശിനി, ഫൗസിയ ഗഫൂർ, ഷൈനി ഷെബിൻ, റീന നൗഷാദ്, ശ്രീജ വർഗീസ്, ഷൈനി ബാലചന്ദ്രൻ, അനു ജോൺ, പ്രീതി സജീഷ്, ഹിമ നിതിൻ, സബിത സുകുമാരൻ നായർ, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണൻ, ഡോ. ഷീബ അനിൽ, ഷെറിൻ മാളിയേക്കൽ, റാണി ആനന്ദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. പ്രീതി സജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അനു ജോൺ അനുശോചനപ്രമേയം അവതരിപ്പിച്ചു.
നിലവിലെ കൺവീനർ പ്രീത നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചക്ക് കൺവീനർ മറുപടി പറഞ്ഞു. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ആർ. ശങ്കർ, മുൻ ജനറൽ സെക്രട്ടറി കെ. സത്യൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജോ. കൺവീനർ ഷൽമ സുരേഷ് സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ഗീത ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.