Representational Image

യു.​എ.​ഇ​യി​ൽ ഇ-​കോ​മേ​ഴ്സ് രം​ഗ​ത്ത്​ പു​തി​യ നി​യ​മം

ദു​ബൈ: യു.​എ.​ഇ​യി​ൽ ഇ-​കോ​മേ​ഴ്സ് ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ര​മ്പ​രാ​ഗ​ത ക​ച്ച​വ​ട​ത്തി​നു​ള്ള നി​യ​മ​പ​രി​ര​ക്ഷ ബാ​ധ​ക​മാ​ക്കി പു​തി​യ നി​യ​മം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ മു​ത​ൽ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം വ​രെ​യു​ള്ള നി​യ​മ​ങ്ങ​ൾ ഇ​നി ഇ-​കോ​മേ​ഴ്സ് ഇ​ട​പാ​ടു​ക​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല അ​ഹ്മ​ദ് അ​ൽ സാ​ലി​ഹാ​ണ് പു​തി​യ ഇ-​കോ​മേ​ഴ്സ് നി​യ​മ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റു​ന്ന​തി​നും ഇ​ട​പാ​ടു​ക​ളു​ടെ കൃ​ത്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ നി​യ​മം ല​ക്ഷ്യ​മി​ടു​ന്നു. തൃ​പ്തി​ക​ര​മ​ല്ലാ​ത്ത ഉ​ൽ​പ​ന്നം മാ​റ്റി​ന​ൽ​കു​ന്ന​തി​നും പ​ണം തി​രി​ച്ചു​ന​ൽ​കു​ന്ന​തി​നു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ നി​യ​മം വ​ഴി കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കും.

ത​ർ​ക്ക പ​രി​ഹാ​ര​ത്തി​നും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും അ​ധി​കാ​ര​പ​രി​ധി ഏ​താ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​തി​ൽ വ്യ​വ​സ്ഥ​യു​ണ്ടാ​കും. ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ കൊ​ണ്ടു​വ​രാ​നും പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ-​കോ​മേ​ഴ്സ് ഇ​ട​പാ​ടു​ക​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സം​യോ​ജി​ത പ​ങ്കാ​ളി​ത്തം പു​തി​യ നി​യ​മം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ പേ​മെ​ന്റെ്​ ഗേ​റ്റ് വേ​ക​ൾ​ക്ക് മേ​ൽ സെ​ൻ​ട്ര​ൽ​ബാ​ങ്കി​ലും, ​സൈ​ബ​ർ സു​ര​ക്ഷ​യ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ ടി.​ഡി.​ആ​ർ.​എ, നി​കു​തി രം​ഗ​ത്ത് ഫെ​ഡ​റ​ൽ ടാ​ക്സി അ​തോ​റി​റ്റി, മ​റ്റ് പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ് പു​തി​യ നി​യ​മം സം​യോ​ജി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - New rules for e-commerce in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT