ദുബൈ: തൊഴിൽ സമൂഹത്തിന് ആദരവും നന്ദിയും അറിയിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ ദുബൈ സംഘടിപ്പിക്കുന്ന മെഗാ പുതുവത്സരാഘോഷം അൽഖുസ് ഏരിയയിൽ ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ആഘോഷ പരിപാടികൾ രാത്രി വരെ നീളും.
ബോളിവുഡ് നടി പൂനം പാണ്ഡെ, ഗായിക കനിക കപൂർ, റോമൻ ഖാൻ, വിശാൽ കോട്ടിയൻ തുടങ്ങിയ പ്രമുഖരും അന്താരാഷ്ട്ര കലാകാരന്മാരും ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ‘നേട്ടങ്ങൾ ആഘോഷിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ.
അൽഖൂസിന് പുറമെ എമറേറ്റിൽ വിവിധ സ്ഥലങ്ങളിലും ജി.ഡി.ആർ.എഫ്.എ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷ പരിപാടികൾ നടക്കും. ദുബൈയുടെ വളർച്ചക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിൽ സമൂഹത്തിന് നൽകുന്ന പ്രത്യേകം ആദരവാണ് പരിപാടിയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വിവിധ രാജ്യക്കാരായ 10,000ത്തിലധികം തൊഴിലാളികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.