ഷാർജ: പുതുവത്സര രാവിൽ റോഡുകൾ നിരീക്ഷിക്കുന്നതിനും മുൻകരുതൽ നടപടികൾ ഉറപ്പാക്കുന്നതിനുമായി ഷാർജയിൽ ഉടനീളം 162 പട്രോൾ യൂനിറ്റുകൾ വിന്യസിക്കുമെന്ന് പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ അബ്ദുല്ല മുബാറക് ബിൻ അമർ പറഞ്ഞു.
എല്ലാ സ്ക്വയറുകളും ഇന്റർസെക്ഷനുകളും ഇന്റേണൽ, എക്സ്റ്റേണൽ റോഡുകളും സുരക്ഷിതമാക്കാൻ ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം പുറപ്പെടുവിച്ച പ്രതിരോധ നടപടികൾ പാലിക്കാൻ പൊലീസ് മേധാവി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പരാതികൾ സ്വീകരിക്കാനും വിദഗ്ധമായി കൈകാര്യം ചെയ്യാനും ഓപറേഷൻ റൂം സജ്ജമാണ്. തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.