ഷാർജ: താളമേളങ്ങളും വൈവിധ്യ കലാവിരുന്നുമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പുതുവത്സരം ആഘോഷിച്ചു. ഫെസ്റ്റിവൽ കമ്മിറ്റിയാണ് ‘സദനം മേളോത്സവം’ എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ്സ് ഇൻഫർമേഷൻ, കൾച്ചർ ആൻഡ് ലേബർ കോൺസൽ താഡു മാമു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. നസീർ സ്വാഗതവും ട്രഷറർ ശ്രീനാഥ് കാടഞ്ചരി നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയന്റ് ട്രഷറർ ബാബു വർഗീസ്, ഫെസ്റ്റിവൽ കമ്മിറ്റി ജനറൽ കൺവീനർ ഷാജു നായർ എന്നിവർ പങ്കെടുത്തു. കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ, സദനം രാജേഷ് മാരാർ എന്നിവരെ ആദരിച്ചു. 101 കലാകാരന്മാർ അണിനിരന്ന പഞ്ചാരി-അടന്ദ മേളവും 20 അഭിനേതാക്കളെ അണിനിരത്തി സുരേഷ് കൃഷ്ണ രചനയും സംവിധാനവും ഗാനങ്ങളും നിർവഹിച്ച അനന്തപുരി തിയറ്റേഴ്സിന്റെ ‘സ്നേഹപ്പെരുമ’ നാടകവും അരങ്ങേറി. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.