ദുബൈ: ഈ മാസം 26ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിെൻറ 26ാം സീസണിൽ പുതിയ അനുഭവങ്ങളും കാഴ്ചകളും ഒരുക്കി സംഘാടകർ. സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിനോദ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്നതിന് പശ്ചാത്തല സൗകര്യങ്ങളടക്കം വിപുലീകരിക്കുന്നുണ്ട്. സന്ദർശകർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ നിർമിക്കുകയും നടപ്പാതകൾ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. എക്സ്പോ കൂടി നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനാൽ തിരക്കൊഴിവാക്കാനാണ് നടപടികൾ സ്വീകരിച്ചത്. അതുപോലെ പ്രധാന വേദിയിലും ഇത്തവണ പലവിധ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഒാരോ തവണയും അഥിതികളുടെ അഭിപ്രായം തേടുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് പതിവാണെന്നും സന്ദർശകർക്ക് കൂടുതൽ മികച്ച സൗകര്യമൊരുക്കാനുള്ള നടപടികളാണ് ഇത്തവണ സ്വീകരിച്ചതെന്നും ഗ്ലോബൽ വില്ലേജ്, െഗസ്റ്റ് റിലേഷൻസ് സീനിയർ മാനേജർ മുഹന്നദ് ഇസ്ഹാഖ് പറഞ്ഞു. എല്ലാവരുടെ സന്ദർശനവും കഴിയുന്നത്ര ആസ്വാദ്യകരവും സൗകര്യപ്രദവുമാക്കാൻ പരിശ്രമിക്കുന്നത് തുടരും. അതിഥികൾക്ക് ഏറ്റവും മികച്ച വിനോദത്തിനും കുടുംബത്തോടപ്പമുള്ള ആനന്ദത്തിനുമായി ഒരുക്കങ്ങൾ പൂർത്തിയായി -അദ്ദേഹം പറഞ്ഞു. മുഖ്യവേദിയിൽ സീറ്റുകൾ വർധിപ്പിച്ചത് സന്ദർശകർക്ക് ഏറെ ഗുണംചെയ്യും. ഓഡിയോ വിഷ്വൽ സംവിധാനങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചു. കുട്ടികളുടെ തിയറ്റർ സ്റ്റേജിലും പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാർണിവലിണ് സമീപം കുട്ടികൾക്കും ഒപ്പമുള്ളവർക്കും പുതിയ സിറ്റിങ് സൗകര്യവും നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.