ദുബൈ: പുതുവർഷ അവധി ദിനങ്ങളിലെ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഷിഫ്റ്റുകൾ പ്രകാരം പ്രവർത്തിക്കും. ആവശ്യമായ ഏതു സാഹര്യത്തിലും വൈദ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ഉണ്ടാവും. അത്യാഹിത വിഭാഗങ്ങൾ എല്ലാ ആശുപത്രികളിലും മുഴുവൻ സമയവും പ്രവർത്തിക്കും. ദുബൈ, റാശിദ്, ലത്തീഫ ആശുപത്രികളിലെ ക്ലിനിക്കുകൾക്ക് രണ്ടു ദിവസവും അവധിയാണ്.
അൽ ബർഷ, നാദൽ ഹമർ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുടങ്ങും. മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങൾ, തലാസീമിയ സെൻറർ, ദുബൈ ഫിസിയോതെറാപ്പി- റിഹാബിലിറ്റേഷൻ സെൻറർ, ദുബൈ ഗൈനക്കോളജി-ഫെർട്ടിലിറ്റി സെൻറർ ദുബൈ ഡയബറ്റിക്സ് സെൻറർ എന്നിവ അവധിയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 800 342 എന്ന ഡി.എച്ച്.എ ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.