വാനില്‍ ചിരി തൂകി ‘സുന്ദര പുഷ്പം’; ഗിന്നസ് തേരിലേറി റാസല്‍ഖൈമ

റാസല്‍ഖൈമ: അല്‍ മര്‍ജാന്‍ ഐലന്‍റിലെ കരിമരുന്ന് പ്രയോഗത്തെ ഗിന്നസിലത്തെിച്ചത് വര്‍ണ വിസ്മയം സൃഷ്ടിച്ച് വാനില്‍ വിടര്‍ന്ന ‘സുന്ദര പുഷ്പം’. റോക്കറ്റ് വേഗത്തില്‍ രജത രേഖയില്‍ കുതിച്ചുയര്‍ന്ന ഷെല്‍ 1,500ഓളം മീറ്റര്‍ ഉയരത്തില്‍ ഇതള്‍ വിരിഞ്ഞത് മനോഹരമായ ചെങ്കല്‍ നിറത്തില്‍. 1090 ടൺ കരിമരുന്നാണ്​ ഇവിടെ ഉപയോഗിച്ചത്. 100 മില്ലീമീറ്റർ വരുന്ന 390 വാൽനക്ഷത്രങ്ങള്‍ യു.എ.ഇ ദേശീയ പതാക നിറങ്ങൾ മാനത്ത്​ വിരിയിച്ച്​ പൂക്കളമൊരുക്കി. വാനില്‍ 2018 എന്നെഴുതി തുടങ്ങിയ കരിമരുന്ന് വിരുന്ന് അഞ്ച് മിനിട്ട് പിന്നിട്ടപ്പോഴാണ് മനോഹരമായ പുഷ്പം ഇതള്‍ വിരിഞ്ഞത്.  അകമ്പടിയായി ഉജ്വല സംഗീതവും. അൽ മർജാൻ എലൻറിനു വേണ്ടി ഗ്രുസ്സി ഫയർവർക്സ് ക്രിയേറ്റീവ് ഡയറക്ടർ ഫിൽ ഗ്രുസിയാണ് വെടിക്കെട്ട്​ സംവിധാനം ചെയ്തത്. ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ് പ്രതിനിധികൾ അൽ മർജാൻ ദ്വീപ് മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ അബ്ദൂലിക്ക് റെക്കോർഡ്  സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 2014ൽ‌ ജപ്പാനിലെ സിതാമയില്‍ നടന്ന വെടിക്കെട്ട്​ റെക്കോർഡാണ് റാസൽഖൈമ മറികടന്നത്.  

 ലോക ശ്രദ്ധയാകര്‍ഷിച്ച  പുതുവല്‍സരാഘോഷത്തി​​​െൻറ സുരക്ഷിത പരിസമാപ്തിയില്‍  ആഭ്യന്തര മന്ത്രാലയം ആഹ്ലാദമറിയിച്ചു. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയതെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ആഘോഷം കുറ്റമറ്റതാക്കാന്‍ സഹായിച്ച എല്ലാ വിഭാഗം ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായി അലി അബ്ദുല്ല തുടര്‍ന്നു. 92 പട്രോള്‍ വിഭാഗങ്ങളെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നതെന്ന് ഡെപ്യൂട്ടി കമാന്‍ഡര്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1600 സഹായഭ്യര്‍ഥനകള്‍ പൊലീസ് ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചു. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഗുരുതര സ്വഭാവമുള്ളവ ഉണ്ടായില്ല. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കാര്യക്ഷമതയാര്‍ന്ന പ്രകടനമാണ് ആഘോഷപരിപാടികളുടെ വിജയകരമായ പരിസമാപ്തിക്ക് സഹായിച്ചതെന്ന് ഈവന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി മുന്‍ഖസ് അഭിപ്രായപ്പെട്ടു. ഇതാദ്യമായി ടൂറിസ്റ്റ് പട്രോളും സേവന രംഗത്ത് നിലയുറപ്പിച്ചിരുന്നു.

Tags:    
News Summary - newyear-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.