ദുബൈ: ലോകത്തിെൻറ പലകോണുകളിൽ നിന്നുള്ള പലഭാഷക്കാരും വേഷക്കാരും ദേശക്കാരുമായ പതിനായിരക്കണക്കിനാളുകൾ തോളോടു തോൾ ചേർന്ന് ആർപ്പുവിളികളുമായി കാത്തു നിൽക്കവെ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ സംഗീതത്തിെൻറ അകമ്പടിയുമായി വർണ മനോഹര വിളക്കുകൾ തെളിഞ്ഞു. പിന്നാലെ നാളെയെക്കുറിച്ച് പ്രതീക്ഷ പകർന്ന് രാഷ്ട്രപിതാവ് ശൈഖ് സായിദ് പറഞ്ഞ വാക്കുകളും ചിത്രങ്ങളും. പുതുവർഷത്തിെൻറ വരവറിയിച്ച് വർണവിളക്കുകൾ മിന്നിത്തെളിഞ്ഞപ്പോൾ ആകാശത്തിനും ഭൂമിക്കും മധ്യത്തിലായൊരു നക്ഷത്ര ഗാലറി രൂപപ്പെട്ടുവെന്ന് തോന്നി കാണികൾക്ക്.
ലോകത്തിനു തന്നെ മാതൃകയാക്കേണ്ട യു.എ.ഇയുടെ സഹിഷ്ണുതയുടെ സന്ദേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ഇൗ വർഷം സഹിഷ്ണുതാ വർഷമായി ആചരിക്കുവാനാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ആഹ്വാനം ചെയ്തിരിക്കുന്നത്. സഹിഷ്ണുതയുടെ പാഠങ്ങൾ ഇമറാത്തി സമൂഹത്തിന് പകർന്നു നൽകിയ രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ഒാർമ വർഷത്തിന് തുടർച്ചയാണിത്. ബുർജ് ഖലീഫക്കു പുറമെ ദുബൈ ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ സിറ്റി, ബുർജുൽ അറബ്, ജുമൈറ എന്നിവിടങ്ങളിലാണ് ദുബൈയിലെ വർണാഭമായ പുതുവത്സര ആഘോഷങ്ങൾ നടന്നത്. റാസൽഖൈമ മർജാൻ ദ്വീപ് വീണ്ടും ചരിത്രമെഴുതി. അബൂദബി കോർണിഷിലും യാസ് ദ്വീപിലും നൂറുകണക്കിനാളുകൾ ഒത്തുചേർന്ന് പുതുവർഷത്തെ വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.