അബൂദബി: നെയ്മീനെന്നും അയക്കൂറയെന്നും മലയാളികൾ വിളിക്കുന്ന 'കിങ് ഫിഷ്' പിടിച്ച് 20 ലക്ഷം ദിർഹം വരെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. യു.എ.ഇ ദേശീയ ദിനത്തില്‍ ആരംഭിച്ച് അടുത്ത വർഷം ഏപ്രില്‍ രണ്ടുവരെ നടക്കുന്ന അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിലാണ് അപൂർവ അവസരം. കിങ്ഫിഷ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം പതിപ്പാണ് ഈ വർഷത്തേത്. അബൂദബിയിലെ കിങ്ഫിഷ് മത്സ്യബന്ധന സീസണിെൻറ ഭാഗമായി അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാെൻറ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ദല്‍മ, അല്‍ മുഗീറ, അല്‍ ദഫ്ര ഗ്രാന്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍. മത്സരത്തിലെ സമ്മാനങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍മ ചാമ്പ്യന്‍ഷിപ് ഡിസംബര്‍ 2 - 5 വരെയും അല്‍ മുഗീറ ചാമ്പ്യന്‍ഷിപ് ജനുവരി 6 - 9 വരെയും അല്‍ ദഫ്ര ഗ്രാന്‍ഡ് ചാമ്പ്യന്‍ഷിപ് 2022 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയും നടക്കും.
20ലക്ഷം ദിര്‍ഹത്തിലധികം വിലമതിക്കുന്ന 60 സമ്മാനങ്ങള്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ അനുവദിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി പ്ലാനിങ് ആന്‍ഡ് പ്രോജക്ട് വിഭാഗം ഡയറക്ടര്‍ ഉബൈദ് ഖല്ഫാന് അല്‍ മസ്റൂയി പറഞ്ഞു. അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്, ഓരോ ചാമ്പ്യന്‍ഷിപ്പിലും പുരുഷന്മാര്ക്ക് 10 സമ്മാനങ്ങളും സ്ത്രീകള്‍ക്ക് 10 സമ്മാനങ്ങളും നല്‍കും. ഡല്‍മ ചാമ്പ്യന്‍ഷിപ്പിന് 4,60,000 ദിര്‍ഹം, അല്‍ മുഗീറ ചാമ്പ്യന്‍ഷിപ്പിന് 6,80,000 ദിര്‍ഹം, അല്‍ ദഫ്ര ഗ്രാന്‍ഡ് ചാമ്പ്യന്‍ഷിപ്പിന് 9,20,000 ദിര്‍ഹം. എന്നിങ്ങനെയാണ് സമ്മാനം.
ചാമ്പ്യന്‍ഷിപ്പില്‍ അനുവദനീയമായ മത്സ്യബന്ധന രീതി ട്രോളിങ് മാത്രമാണ്. എല്ലാത്തരം വലകളും കുന്തവും തോക്കുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് സമയം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ kingfish.aldhafrafestival.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.