നി​ക്കോ ഡി ​കൊ​റാ​റ്റോ ദു​ബൈ ബു​ർ​ജ്​ അ​ൽ​അ​റ​ബി​ന്​ മു​ന്നി​ൽ ഫി​നി​ഷ്​ ചെ​യ്യു​ന്നു

ജ​ബ​ൽ ജെ​യ്​​സി​ൽ​നി​ന്ന്​ ബു​ർ​ജ്​ അ​ൽ​അ​റ​ബ്​ വ​രെ ഓ​ടി​ത്തീ​ർ​ത്ത്​ നി​ക്കോ

ദു​ബൈ: ത​ണു​ത്തു​റ​ഞ്ഞ ജ​ബ​ൽ ജൈ​സ്​ മു​ത​ൽ ചൂ​ട്ടു​പൊ​ള്ളു​ന്ന മ​രു​ഭൂ​മി​യി​ലൂ​ടെ ബു​ർ​ജ്​ അ​ൽ അ​റ​ബ്​ വ​രെ ര​ണ്ടു​ദി​വ​സം കൊ​ണ്ട്​ ഓ​ടി​ത്തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്​ ഇ​റ്റ​ലി​ക്കാ​ര​നാ​യ നി​ക്കോ ഡി ​കൊ​റാ​റ്റോ എ​ന്ന അ​ബൂ ഹം​ദാ​ൻ. മ​രു​ഭൂ​മി​ക്ക്​ ന​ടു​വി​ൽ​വെ​ച്ച്​ കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക്​ വ​ക​വെ​ക്കാ​തെ​യാ​ണ്​ ഇ​ദ്ദേ​ഹം 200 കി.​മീ. ഓ​ടി​ക്ക​യ​റി​യ​ത്. ര​ണ്ടു ദി​വ​സം​കൊ​ണ്ടാ​ണ്​ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. യാ​ത്ര തു​ട​ങ്ങി​യ ജ​ബ​ൽ ജൈ​സി​ൽ പൂ​ജ്യം ഡി​ഗ്രി​യാ​യി​രു​ന്നു ത​ണു​പ്പ്. ഇ​വി​ടെ​നി​ന്ന്​ റാ​സ​ൽ ഖൈ​മ​യി​ലെ മ​രു​ഭൂ​മി, ഉ​മ്മു​ൽ ഖു​വൈ​നി​ലെ ക​ണ്ട​ൽ വ​നം എ​ന്നി​വ പി​ന്നി​ട്ടാ​യി​രു​ന്നു യാ​ത്ര.

ശൈ​ത്യ​കാ​ല​മാ​ണെ​ങ്കി​ലും മ​രു​ഭൂ​മി​യി​ൽ 30 ഡി​ഗ്രി​യാ​യി​രു​ന്നു താ​പ​നി​ല. മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മൂ​ന്നു​​ത​വ​ണ ക​രു​തി​യ​താ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കു​തി​ക്കു​ക​യാ​യി​രു​ന്നു​​വെ​ന്നും നി​ക്കോ പ​റ​യു​ന്നു. രാ​വി​ലെ 6.45ന്​ ​തു​ട​ങ്ങി​യ യാ​ത്ര തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​കീ​ട്ട് 4.20നാ​ണ്​ ബു​ർ​ജ്​ അ​ൽ​അ​റ​ബി​ൽ എ​ത്തി​യ​ത്. ര​ണ്ട്​ ദി​വ​സ​ത്തി​നി​ട​യി​ലെ 23 മ​ണി​ക്കൂ​റും ഓ​ട്ട​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു. ആ​ദ്യ ദി​വ​സം 100 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ല​ക്ഷ്യം. ര​ണ്ടാം​ദി​ന​ത്തി​ലെ ഓ​ട്ട​ത്തി​നി​ട​യി​ലാ​ണ്​ മു​ട്ടു​കാ​ലി​ന്​ പ​രി​ക്കേ​റ്റ​ത്. ബാ​​ൻ​ഡേ​ജ്​ പോ​ലും കി​ട്ടാ​നി​ല്ലാ​ത്ത മ​രു​ഭൂ​മി​ക്ക്​ ന​ടു​വി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലി​ലെ സോ​ക്സ്​ അ​ഴി​ച്ച്​ മു​ട്ടി​ൽ ധ​രി​ച്ച ശേ​ഷ​മാ​ണ്​ യാ​ത്ര തു​ട​ർ​ന്ന​ത്. അ​വ​സാ​ന 15 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ഏ​റ്റ​വും ക​ഠി​നം. എ​ങ്കി​ലും, അ​ദ്ദേ​ഹം യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഓ​ട്ടം. ആ​ദ്യ​മാ​യ​ല്ല നി​ക്കോ ദീ​ർ​ഘ​ദൂ​ര റൈ​ഡ്​ ന​ട​ത്തു​ന്ന​ത്. 2019 ഡി​സം​ബ​റി​ൽ മ​രു​ഭൂ​മി​ക്ക്​ ന​ടു​വി​ലൂ​ടെ 140 കി.​മീ. ഒ​റ്റ​ക്ക്​ ഓ​ടി​യി​രു​ന്നു. യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഓ​ട്ടം. 2004 മു​ത​ൽ യു.​എ.​ഇ​യി​ലെ പ്ര​വാ​സി​യാ​ണ്​ നി​ക്കോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.