ഷാർജ: യു.എ.ഇയുടെ തളരാത്ത വളർച്ചക്കു മുന്നിലും പിന്നിലും മരുഭൂമികളുടെ അനന്തമായ പ്രാർഥനകളുണ്ട്. അതുകൊണ്ടുതന്നെ മരുഭൂമികളെ ആഘോഷമാക്കാതെ രാജ്യം ഒരടി മുന്നോട്ടുവെക്കാറില്ല.
ബദൽ ഊർജരംഗത്തും മാലിന്യനിർമാർജന മേഖലയിലും മിഡിൽ ഈസ്റ്റിലെ അവാർഡ് നേടിയ പയനിയർ കമ്പനിയായ ഷാർജയുടെ ബിയാ, ദേശീയദിനം ആഘോഷമാക്കിയത് രാത്രിയെ സൂര്യപ്രഭകൊണ്ട് ചതുർവർണം അണിയിച്ച്. ദൈദ്-ഷാർജ റോഡിലെ അൽ ബറാഷി മരുഭൂമിയിൽ കാറ്റടിച്ച് രൂപപ്പെട്ട മണൽക്കൂനകളുടെ ആകൃതിയിൽ നിർമിച്ച ബിയായുടെ ആസ്ഥാന കെട്ടിടമാണ് സൂര്യപ്രകാശത്തിൽ ചതുർവർണ കാവ്യം കുറിച്ചത്. പൂർണമായും സംയോജിത ഊർജ സംഭരണസംവിധാനമായ ടെസ്‌ലയുടെ അത്യാധുനിക പവർപാക്കുകളിൽ സംഭരിച്ച ബീഹ ഹെഡ്ക്വാർട്ടേഴ്സിെൻറ ഓൺസൈറ്റ് സോളാർ പാർക്ക് സൃഷ്ടിച്ച പുനരുപയോഗ ഊർജമാണ് ലൈറ്റ് ഷോക്ക് കരുത്തേകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.