ദുബൈ: ഇന്ത്യക്കാരെ, വിശേഷിച്ച് മലയാളികളെ സംബന്ധിച്ച് യു.എ.ഇയും മറ്റു ഗൾഫ് നാടുകള ും വെറുമൊരു ജോലിസ്ഥലം മാത്രമല്ല. നാഡിഞരമ്പുകൾ കണക്കെ ജീവിതവുമായി ചേർന്നുനിൽ ക്കുന്ന ബന്ധങ്ങളുടെ ദേശം കൂടിയാണ്. കേരളീയ ജീവിതത്തെ ഇന്നു കാണുന്ന രീതിയിൽ മാറ്റിമ റിച്ച സുപ്രധാന നവോത്ഥാനം തന്നെയാണ് പ്രവാസം.
ഒാരോ കുടുംബത്തിനും പറയാനുണ്ടാവും ജീവിതത്തിലെ നിർണായക ഘട്ടത്തിൽ രക്തബന്ധുക്കളേക്കാളേറെ ശക്തിയോടെ ചേർത്തുപി ടിച്ചവരെ. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് സ്വന്തം പിതാവിെൻറയും അതുവഴി തങ്ങളുടെയെല്ലാം ജീവിതത്തിലും സുപ്രധാന സ്വാധീനം ചെലുത്തിയ ഒരു അറബ് പൗരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് യു.എ.ഇയിൽ താമസിക്കുന്ന മാധ്യമ പ്രവർത്തക നിഷ പൊന്തത്തിൽ. നേരിട്ട് കണ്ടിട്ടില്ലാത്ത, എന്നാൽ ഒരുപാട് കേട്ടിട്ടുള്ള അബൂദബിയിൽ താമസിച്ചിരുന്ന ഇസാം അൽ ഹുസൈൻ എന്ന ലബനാൻ സ്വദേശിയെ കണ്ടെത്താനാണ് നിഷ സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ പിന്തുണ തേടുന്നത്.
80കളുടെ തുടക്കത്തിൽ കടംവാങ്ങിയ പണം കൊടുത്ത് തയ്യൽ ജോലിക്കുള്ള വിസ സമ്പാദിച്ച് യു.എ.ഇയിൽ എത്തിയ നിഷയുടെ പിതാവ് വയനാട് സ്വദേശി പി.കെ. വിജയന് ജോലി ലഭിച്ചത് അബൂദബിയിലെ സൗദി അതിർത്തിയായ റുവൈസിലെ നിർമാണ സൈറ്റിലായിരുന്നു. വഞ്ചിക്കപ്പെെട്ടന്ന് മനസ്സിലായെങ്കിലും കടം വാങ്ങിയ കാശ് തിരിച്ചുകൊടുക്കാനില്ലാത്തതിനാൽ രാപ്പകൽ അധ്വാനവുമായി ആ ജോലിയിൽ തുടർന്നു. പിന്നീടൊരു നാൾ കൺസ്ട്രക്ഷൻ സൈറ്റിൽ അപകടം ഉണ്ടായതറിഞ്ഞ് കൂട്ടുകാരിലൊരാൾ ഇടപെട്ട് റുവൈസിലെ അഡ്നോക് ഹൗസിങ് കോംപ്ലക്സിലുള്ള ഇസാം അൽ ഹുസൈെൻറ പഴം-പച്ചക്കറി കടയിൽ സെയിൽസ്മാൻ ജോലി ശരിയാക്കുകയായിരുന്നു.
വിജയെൻറ അധ്വാനവും വിശ്വസ്തതയും ബോധ്യപ്പെട്ട് കടയുടെ ഉത്തരവാദിത്തം മുഴുവൻ ഏൽപിച്ച ഇസാമും സഹോദരൻ ഇമാദും വെറും ജീവനക്കാരനായല്ല തങ്ങളിലൊരാളായാണ് അദ്ദേഹത്തെ പരിഗണിച്ചത്. പ്രവാസത്തിെൻറ ആദ്യ നാളുകൾ ഏൽപിച്ച വഞ്ചനയുടെ മുറിപ്പാടുകളെയെല്ലാം അപ്രത്യക്ഷമാക്കും വിധത്തിലെ സ്നേഹപരിചരണം.1984ൽ ആദ്യമായി അവധിക്ക് നാട്ടിലേക്ക് പോകും മുമ്പ് മൂന്നു ദിവസം വീട്ടിൽ താമസിപ്പിച്ച് ഒരു വലിയ പെട്ടി നിറയെ കുടുംബാംഗങ്ങൾക്കുള്ള സമ്മാനങ്ങളും നൽകി യാത്രയാക്കി.
അവധിക്കു ശേഷം കൂടുതൽ ശമ്പളവും മെച്ചപ്പെട്ട ജോലിയും വാഗ്ദാനം ചെയ്ത് ഇസാം കത്തുകളും ടെലിഗ്രാമും വിസയുമെല്ലാം അയച്ചെങ്കിലും വിജയന് പല കാരണങ്ങൾകൊണ്ടും തിരിച്ചുപോകാൻ കഴിഞ്ഞില്ല. പിന്നീട് ബഹ്റൈനിൽ പ്രവാസത്തിെൻറ രണ്ടാം ഘട്ടവും ജീവിതത്തിരക്കുകളുമായി. വീണ്ടും ബന്ധപ്പെടണമെന്ന് ആഗ്രഹിച്ചപ്പോഴേക്ക് വിലാസവും നമ്പറുമെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഏതാണ്ടെല്ലാ ദിവസങ്ങളിലും ഒരാളോടെങ്കിലും തന്നെ സഹോദരതുല്യം സ്നേഹിച്ച അറബിയെക്കുറിച്ച് പറയുമായിരുന്നു വിജയൻ.
ഇൗയിടെ പഴയ ആൽബത്തിൽനിന്ന് പപ്പയും ഇമാദ് അൽ ഹുസൈനും ഒരുമിച്ചുനിൽക്കുന്ന ഫോേട്ടാ ലഭിച്ചതോടെയാണ് ഇസാമോ അദ്ദേഹത്തെക്കുറിച്ച് അറിയുന്ന ആരെങ്കിലുമോ എവിടെയെങ്കിലുമുണ്ടെങ്കിൽ തേടിപ്പിടിക്കണമെന്ന് നിഷ ഉറപ്പിച്ചത്. റുവൈസിലെ കടയിൽനിന്ന് അര കിലോമീറ്റർ ദൂരത്തിൽ ഒരു പോസ്റ്റ് ഓഫിസും ബാങ്കും 10 കിലോമീറ്റർ അകലത്തിൽ ഹോട്ടൽ റമദയും ഉണ്ടായിരുന്നു എന്നു മാത്രം പിതാവിെൻറ വിവരണങ്ങളിൽനിന്ന് നിഷക്ക് അറിയാം. ഒട്ടനവധി മലയാളികൾ ഇടപഴകുന്ന മേഖലയായതിനാൽ എങ്ങനെയും കണ്ടെത്താനാകുമെന്നും അതിനു ശേഷം പപ്പയെയും കൂട്ടി അവിടം സന്ദർശിക്കാനാകുമെന്നും ഇവർ കരുതുന്നു.
ഇൗ അറബിെയക്കുറിച്ച്, അല്ലെങ്കിൽ അദ്ദേഹത്തിെൻറ പ്രിയപ്പെട്ടവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കാൻ മറക്കരുത്. ദേശത്തിനും ഭാഷക്കും ജാതിക്കും മതത്തിനും സമ്പത്തിനുമുപരിയായി പരസ്പരം സ്നേഹിച്ച മനുഷ്യരെ ചേർത്തിണക്കുന്നതിെൻറ ആനന്ദം, അത് പകരം വെക്കാനാവാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.